വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്നപരിഹാരം അസാധ്യമാക്കാന്‍ ശ്രമം: മുഖ്യമന്ത്രി
കൊച്ചി: നൂറ് ആടുകളില്‍ കൈവിട്ടുപോയ ഒന്നിനെ തേടിപ്പോകുന്ന വലിയ ഇടയന്റെ മനസ്സുമായാണ് ഓഖി ചുഴലിക്കാറ്റില്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്നപരിഹാരം അസാധ്യമാക്കുന്ന സമീപനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ ക്രിസ്ത്യന്‍ സര്‍വിസ് സൊസൈറ്റി (സി.എസ്.എസ്) ഇന്റര്‍നാഷനലിന്റെ 20-ാം വാര്‍ഷികവും നാലാം മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തീരദേശത്ത് ദുരന്തം ഏറെ ദുഃഖകരമാണ്. എന്നാല്‍, അതിനെ വൈകാരികമായി മാത്രം കണ്ടാല്‍പോരാ. പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില്‍ അത് ചെയ്തില്ലെങ്കില്‍ അത് ചെയ്യാന്‍ മറ്റൊരു ഘട്ടമുണ്ടാകില്ല. ആരെയെങ്കിലും കുറ്റപ്പെടുത്താനോ ആര്‍ക്കെങ്കിലും മേലെ വിജയം സ്ഥാപിച്ചെടുക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇത്. ദുരന്തവേളകളെപ്പോലും മനുഷ്യത്വരഹിതമായി ദുരുപയോഗിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വൈകാരികതയുടെ അന്തരീക്ഷം സൃഷ്ടിച്ച് മറ്റൊരു തരത്തില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുണ്ട്.
ദുരന്തവേളയില്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തു. എന്നിട്ടും ഒട്ടേറെ സഹോദരങ്ങളുടെ വിലപ്പെട്ട ജീവന് നഷ്ടപ്പെെട്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."