സഊദിയില്‍ വനിതകള്‍ക്ക് ടാക്സി ഡ്രൈവറായും ജോലി ചെയ്യാം
റിയാദ്: സഊദിയില്‍ വനിതകള്‍ക്ക് ടാക്സി ഡ്രൈവറായി ജോലി ചെയ്യാനാകുമെന്നും ഇതിനായി പദ്ധതികള്‍ തയാറായിവരുന്നതായും ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനായി ട്രാഫിക് നിയമങ്ങളില്‍ പരിഷ്കരണം വന്നേക്കുമെന്നും അത് ഉടന്‍ നടപ്പാക്കാന്‍ പദ്ധതി ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അടുത്ത ജൂണ്‍ മുതലാണു സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്കുന്ന നിയമം നടപ്പാകുന്നത്. എന്നാല്‍, രാജ്യത്ത് വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക വ്യവസ്ഥകളോ ഇളവോ ഉണ്ടാകില്ലെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ട്രാഫിക് രംഗത്ത് ഗുരുതര നിയമലംഘനങ്ങള്‍ക്ക് നിലവില്‍ രാജ്യത്ത് ഈടാക്കുന്ന പിഴ വര്‍ധിപ്പിക്കും. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരേ രീതിയാണുള്ളതെന്നും വനിതകള്‍ക്കു മാത്രമായി പ്രത്യേക നിബന്ധനകളോ നിയമങ്ങളോ ഇല്ലെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ ഡ്രൈവിങ് ലൈസന്‍സുള്ള വനിതാ ജീവനക്കാരുടെ സഹകരണത്തോടെ പരിശീലന പരിപാടികളും നടന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."