ദാവൂദ് ഇബ്റാഹിമും ഛോട്ടാ ഷക്കീലും വഴിപിരിയുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം
മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്റാഹിമും അദ്ദേഹത്തിന്റെ വലംകൈയ്യായിരുന്ന ഛോട്ടാ ഷക്കീലും വഴിപിരിയുന്നതായി രഹസ്യാന്വേഷണ വിഭാഗം. പാകിസ്താനിലെ ക്ലിഫ്ടണ്‍ ഭാഗത്തുനിന്ന് ഇരുവരും മാറിയെന്നാണ് ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗം പറയുന്നത് 1980ല്‍ മുംബൈയില്‍ നിന്ന് പോയ രണ്ടുപേരും പിന്നീട് പാകിസ്താനിലെ കറാച്ചിയിലെ ക്ലിഫ്ടണ്‍ ഭാഗത്തായിരുന്നു താമസിച്ചിരുന്നത്.
ദാവൂദിന്റെ സാമ്രാജ്യത്തില്‍ സഹോദരന് അനീസ് ഇബ്റാഹിം ഇടപെടല്‍ ശക്തമാക്കിയതാണ് ഛോട്ടാ ഷക്കീല്‍ ഇടയാന്‍ കാരണമെന്നാണ് വിവരം. ദാവൂദിന്റെ ഏതൊരു നീക്കത്തിനും പിന്നിലെ ബുദ്ധി ഷക്കീല്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് അനീസ് എത്തിയതോടെ അസ്വാരസ്യങ്ങള്‍ ഉയരാനിടയായി. ഇതേതുടര്‍ന്ന് ഷക്കീല്‍ പാകിസ്താനില്‍ നിന്ന് ദുബൈയിലെത്തി കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലൊന്നില്‍ ക്യാംപ് ചെയ്ത് തന്റെ വിശ്വസ്തരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായാണ് ലഭ്യമായ വിവരം.
അതേസമയം ദാവൂദും ഷക്കീലും വേര്‍പിരിയുന്നത് തടയാനും ഇരുവരെയും രമ്യതയില്‍ എത്തിക്കാനും ഐ.എസ്.ഐ ശ്രമം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."