മോദിക്ക് മുന്‍ പാക് മന്ത്രിയുടെ മറുപടി
ഇസ്ലാമാബാദ്: ഗുജറാത്ത് തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ പാക്സ്താന് ശ്രമിച്ചെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കളോട് മാത്രമല്ല ഇന്ത്യയിലെ രഹസ്യാന്യേഷണ വിഭാഗമായ റോയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അവിടെയും ഗൂഢാലോചന നടന്നുവെന്ന് അതിന് അര്‍ഥമുണ്ടോയെന്ന് മുഹമ്മദ് കസൂരി ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ ഖുര്‍ഷിദ് മുഹമ്മദ് കസൂരിയുടെ ബഹുമാനാര്‍ഥം നടന്ന വിരുന്ന് സംബന്ധിച്ചാണ് മോദി ആരോപണം ഉന്നയിച്ചത്.
മേദിയുടെ ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും ഇത്തരം സംഭവങ്ങള്‍ പാകിസ്താന്റെമേല് ആരോപിക്കുന്നത് വോട്ട് നേടുകയെന്ന ലക്ഷ്യത്തോടെയാണെന്ന് മുഹമ്മദ് കസൂരി പറഞ്ഞു. പാക് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."