അലബാമ തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി: ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം
ന്യൂയോര്‍ക്ക്: വിവാദ തീരുമാനങ്ങളുമായി നീങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും അലബാമ തെരഞ്ഞെടുപ്പില്‍ തിരിച്ചടി.
അന്തര്‍ദേശീയ ശ്രദ്ധ നേടിയ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്ക് പാര്‍ട്ടിയുടെ റോയ് മുറെയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡോഗ് ജോണ്‍സണ്‍ ആണ് വിജയിച്ചത്.
അലബാമയില്‍ 25 വര്‍ഷത്തിന് ശേഷമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി വിജയിക്കുന്നത്. വാശിയേറിയ പോരാട്ടത്തില്‍ ഡോഗ് ജോണ്‍സിന് 49.9 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ റോയ് മുറെ 48.4 വോട്ടുകള്‍ നേടി. ലൈംഗീക കേസുകള്‍ ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നിരവധി അംഗങ്ങള്‍ റോയ് മുറയ്‌ക്കെതിരേ രംഗത്തെത്തിയെങ്കിലും ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ യു.എസ് സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളുടെ അനുപാതം 49 ആയി വര്‍ധിച്ചു. റിപ്പബ്ലിക്കിന് 51 അംഗങ്ങളാണുള്ളത്. ഭരണ പാര്‍ട്ടിയായ റിപ്പബ്ലിക്കിന്റെ ഭൂരിപക്ഷം കുറഞ്ഞത് അടുത്ത വര്‍ഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിന് കാരണമാവും. നവംബറില്‍ നടന്ന വെര്‍ജീനിയ, ന്യൂ ജെഴ്‌സി എന്നിവിടങ്ങളിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും ട്രംപിന് തിരിച്ചടി നേരിട്ടിരുന്നു.
രാജ്യത്തെ മുസ്‌ലിംകള്‍, എല്‍.ജി.ബി.ടി തുടങ്ങിയ വിഭാഗങ്ങളെ അംഗീകരിക്കാത്ത റോയ് മുറയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൗമാരക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണവും ഇദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി റിപ്പബ്ലിക്ക് സ്ഥാനാര്‍ഥിയുടെ കുത്തക സീറ്റായ അലബാമയില്‍ റോയ് മുറ വിജയിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പൊതുവിലയിരുത്തല്‍. യു.എസ് അറ്റോര്‍ണി ജനറലായി ജെഫേഴ്‌സണ്‍ സെഷന്‍സിനെ തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് അലബാമയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായതിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി അംഗീകരിച്ചിട്ടില്ല. വീണ്ടും വോട്ടണ്ണണമെന്ന് അദ്ദേഹം തെരഞ്ഞടുപ്പ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
അതേ സമയം അലബാമയില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഡോഗ് ജോണ്‍സണിനെ ട്രംപ് ട്വിറ്ററിലൂടെ അഭിന്ദിച്ചു. അലബാമയില്‍ ഫലപ്രഖ്യാപനത്തനെ തുടര്‍ന്നായിരുന്നു ട്രംപിന്റ ട്വീറ്റ്. ശക്തമായ പോരാട്ടത്തിലൂടെ വിജയിച്ച ഡോഗ് ജോണ്‍സിന് അഭിന്ദനമെന്നും വിജയം എന്നും വിജയമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."