കടലോരത്ത് സാന്ത്വനവുമായി രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച തീരദേശ മേഖലയില്‍ സാന്ത്വനവുമായി നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഉറ്റവരും ഉടയവരും നഷ്ടമായവരുടെ അടുത്തേക്ക് ആശ്വാസ വാക്കുകളുമായി എത്തിയ രാഹുല്‍ അവരുടെ ആധികളും പരാതികളും ശ്രദ്ധയോടെ കേട്ടു. ചങ്കുതകര്‍ന്ന് നിലവിളിച്ചവരെ തലോടിയും കൈപിടിച്ചും മാറോടണച്ചും അദ്ദേഹം ആശ്വാസം പകര്‍ന്നു.
ഓഖി ദുരന്തം ഏറെ ദുരിതം വിതച്ച വിഴിഞ്ഞത്തും പൂന്തുറയിലുമാണ് രാഹുല്‍ഗാന്ധി എത്തിയത്.
സന്ദര്‍ശന വിവരമറിഞ്ഞ് രാവിലെ പത്ത് മുതല്‍ തന്നെ വിഴിഞ്ഞം ഹാര്‍ബറിലെ പന്തലിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ഉച്ചയ്ക്ക് 12.30ഓടെയാണ് അദ്ദേഹം വിഴിഞ്ഞത്തെത്തിയത്.
ലത്തീന്‍ അതിരൂപതാ ഇടവക വികാരി വില്‍ഫ്രഡ്, സഹവികാരിമാരായ സുരേഷ്, വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ് രാഹുല്‍ഗാന്ധിയെ സ്വീകരിച്ചത്. അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആശ്വസിപ്പിച്ചുമായിരുന്നു രാഹുലിന്റെ പ്രസംഗം. വളരെ ദു:ഖം നിറഞ്ഞ സന്ദര്‍ഭത്തിലാണ് താന്‍ ഇവിടെ വരുന്നതെന്നും ദുരന്തം ഇടയ്ക്കിടെ നിങ്ങളെ തേടിയെത്തുന്നതില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം ബുദ്ധിമുട്ടുള്ള ജീവിതമാണ് നിങ്ങള്‍ നയിക്കുന്നത്. നിങ്ങള്‍ക്കുണ്ടായ നഷ്ടം വാക്കിലൊതുങ്ങുന്നതല്ല. ദുരന്തത്തെത്തുടര്‍ന്ന് തന്റെ സാന്നിധ്യം ഇവിടെ ഉണ്ടായില്ലെങ്കിലും തന്റെ മനസും ആത്മാവും നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ലഘുപ്രസംഗത്തിന് ശേഷമാണ് സുരക്ഷാമാനദണ്ഡങ്ങളെല്ലാം മറികടന്ന് രാഹുല്‍ഗാന്ധി ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളുടെ ഇടയിലേക്കിറങ്ങിയതും ഓരോരുത്തര്‍ക്കും പറയാനുള്ളത് കേട്ട് അവരെ ആശ്വസിപ്പിച്ചതും.
മത്സ്യത്തൊഴിലാളികളുടെ പരാതികളും പരിഭവങ്ങളും കേട്ട അദ്ദേഹം അവര്‍ക്ക് പ്രത്യേക വകുപ്പു വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഉറപ്പും നല്‍കി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വകുപ്പ് സുനിശ്ചിതമായും ഉണ്ടാകുമെന്ന പ്രഖ്യാപനം മത്സ്യത്തൊഴിലാളികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യൂജിന്‍ പെരേര രാഹുല്‍ഗാന്ധിക്ക് നിവേദനം നല്‍കി. അരമണിക്കുറോളം വിഴിഞ്ഞത്ത് ചെലവഴിച്ച അദ്ദേഹം 1.02ന് മടങ്ങി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍, എ.ഐ.സി.സി ജന, സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്ക്, കെ.സി വേണുഗോപാല്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, ശശി തരൂര്‍ എം.പി, എം. വിന്‍സെന്റ് എം.എല്‍.എ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."