രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന്റെ ശുഭസൂചന: പി.കെ കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന്റെ ശുഭസൂചനയാണ് മതേതര ശക്തികള്‍ക്ക് നല്‍കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പിയെ വിറപ്പിച്ച തെരഞ്ഞെടുപ്പ് ഫലമാണ് ഗുജറാത്തിലുണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമങ്ങളിലെ ജനങ്ങള്‍ ബി.ജെ.പിയെ കൈയൊഴിഞ്ഞു എന്നതിന്റെ തെളിവാണ്.
അധികാരത്തില്‍ കടന്നുവരാന്‍ കഴിഞ്ഞില്ലെങ്കിലും മോദിയുടെ തട്ടകത്തില്‍ തന്നെ വന്‍ ആക്രമണം നടത്താന്‍ മതേതര ശക്തികള്‍ക്ക് സാധിച്ചിരിക്കുന്നു. ഏതാണ്ട് ഒരു മാസം പ്രധാനമന്ത്രി ഗുജറാത്തില്‍ തമ്പടിച്ച് പ്രവര്‍ത്തനം നടത്തി. പരാജയഭീതി മൂലം മോശം പ്രചാരണതന്ത്രം എടുക്കുകയും ചെയ്തു. എന്നിട്ടും കഷ്ടിച്ച് കടന്നുകൂടി എന്നേ പറയാനുള്ളൂ.
അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ മതേതര സഖ്യം വന്‍വിജയമായി. എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ മതേതര കൂട്ടായ്മ ഉയര്‍ന്നുവരുമെന്നും കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."