ധവളപത്രം പുറത്തിറക്കണം: ലത്തീന്‍ സഭ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവര്‍, കാണാതായവര്‍, തകര്‍ന്ന വള്ളങ്ങള്‍, നാശനഷ്ടം എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. ലത്തീന്‍ കത്തോലിക്കാ സഭയുടെ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഖി ദുരിതബാധിതരുടെ കണക്കുസംബന്ധിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തര്‍ക്കിക്കുകയാണ്. അവ്യക്തമായ കണക്കുകളുമായി സര്ക്കാര്വരുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. സഹോദരങ്ങള്‍ മരിച്ചെന്നുപറഞ്ഞ് എന്തെങ്കിലും ആനുകൂല്യങ്ങള്‍ കൈപ്പറ്റേണ്ട അവസ്ഥയിലല്ല മത്സ്യത്തൊഴിലാളികള്‍. ദുരന്തത്തില്‍ ഇതുവരെ 70ഓളം പേര് മരിച്ചു. 179ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. വീടുകള്‍തോറും കയറിയിറങ്ങി എടുത്ത കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലത്തീന്‍ അതിരൂപത വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ജന. സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, യൂത്ത് കമ്മിഷന് സെക്രട്ടറി ഫാ. പോള്‍ സണ്ണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."