HOME
DETAILS
MAL
മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്ജന്മാരും പണിമുടക്കി
backup
December 20 2017 | 00:12 AM
തിരുവനന്തപുരം: പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്ജന്മാരും പണിമുടക്കി. സമരത്തിന് പിന്തുണയുമായി എം.ബി.ബി.എസ് വിദ്യാര്‍ഥികളും പഠിപ്പുമുടക്കി പ്രതിഷേധിച്ചു. അധ്യാപക സംഘടന കരിദിനമായും ആചരിച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പെന്‍ഷന്‍പ്രായം 60ല്‍നിന്ന് 62 ആയും ആരോഗ്യവകുപ്പിലേത് 56ല്‍നിന്ന് 60 ആയും ഉയര്ത്തിയതിനെതിരേയാണ് സമരം നടന്നത്. അത്യാഹിത വിഭാഗം, ഐ.സി.യു, ഓപറേഷന് തിയറ്ററുകള്‍ എന്നിവയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."