'മനുഷ്യത്വത്തിന്റെ പാതിമറഞ്ഞ മിഴികള്‍', സിറിയയിലെ ക്യാംപയിന്‍ തരംഗമാകുന്നു
സര്‍ക്കാര്‍ സൈന്യം നടത്തിയ പീരങ്കി ആക്രമണത്തില്‍ മാതാവിനെ നഷ്ടപ്പെട്ട കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ സഹതാപ തരംഗം സൃഷ്ടിക്കുകയാണ്. മൂന്ന് മാസം മാത്രം പ്രായമുള്ള കരീമിന് തന്റെ ഇടത് കണ്ണ് നഷ്ടപ്പെട്ടു. കിഴക്കന്‍ ഗൂത്തയിലെ ആക്രമണത്തിനിടയില്‍ തന്റെ തലയോട്ടിക്കും പരുക്കുപറ്റി.
സിറിയന്‍ അഭയാര്‍ത്ഥിയായ ഫെയര്‍സ് ജാസിം പകര്‍ത്തിയ കുഞ്ഞിന്റെ ചിത്രം രോഗം മൂടിയ റോസാപ്പൂവിനെ ചിത്രീകരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ അവബോധത്തിനും ഈ ചിത്രം സഹായിക്കുന്നു. ചിലര്‍ ഇത് സിറിയയില്‍ അനുഭവിക്കേണ്ടിവരുന്ന യാതനകളുടെ ചിഹ്നമായാണ് ചിത്രീകരിക്കുന്നത്.
#StandWithKarim #SolidarityWithKarim #EasternGhouta @AlabedBana @SyriaCivilDef pic.twitter.com/dFxJkjRUFR
— Wan Hassna Abdullah (@hassna_wan) December 20, 2017
സമൂഹമാധ്യമങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരും മറ്റും കരിമിനു ഐക്യദാര്‍ഢ്യം പ്രാഖ്യാപിച്ച് മുന്നോട്ട് വരുന്നുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കള്‍ ഒരു കൈ കൊണ്ട് മറച്ച മുഖവുമായി ക്യാംപയിന് തുടക്കം കുറിച്ചു. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരത പുറംലോകത്തെത്തിച്ച ബനാ അബൈദ് എന്ന പെണ്‍കുട്ടിയും ക്യാംപയിന്റെ ഭാഗമായി.
Dear friends , I stand with 2 months old baby Karim who lost his eye & mother in Syria . What is the crime of a baby? Please #StandWithKarim pic.twitter.com/IIWhSVRrIN
— Bana Alabed (@AlabedBana) December 19, 2017
യു.എന്നിലെ ബ്രിട്ടണ്‍ സ്ഥിരം പ്രതിനിധി മാത്യു റൈക്രോഫ്റ്റും ക്യാംപയിനില്‍ പങ്കാളിയായി. ബ്രിട്ടീഷ് ഫോറിന്‍ ഓഫിസില്‍ ഒരു കൈ കൊണ്ട് കണ്ണ് മറച്ചാണ് അദ്ദേഹം പോസ്റ്റിട്ടത്.
ماثيو رايكروفت: حين نجتمع في #مجلس_الأمن ونحذر بأن عدم اتخاذ إجراء يعني وفاة مزيد من الناس، وقصف مزيد من المدارس، وتشويه مزيد من الأطفال.. فهذا هو ما نعنيه.
— ?? وزارة الخارجية (@FCOArabic) December 19, 2017
يجب إنهاء قصف وحصار #الغوطة_الشرقية. pic.twitter.com/aOxT8mhBTW
തുര്‍ക്കി ഉപപ്രധാനമന്ത്രി ഹക്കാന്‍ കാവ്‌സോകുലുവും ക്യാംപയിന്റെ ഭാഗമായി. സാധാരണക്കാരെ ലക്ഷ്യമിടുന്ന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് തുര്‍ക്കിയുടേത്. ലോകം സിറിയയ്ക്കു മേല്‍ കുരങ്ങു കളിക്കുമ്പോള്‍, തുര്‍ക്കി എന്നും കരീമിനെപ്പോലുള്ളവര്‍ക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."