HOME
DETAILS

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്; തെര.കമ്മിഷന്‍ ഇടപെട്ട് തടഞ്ഞു

  
backup
December 20 2017 | 22:12 PM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a6%e0%b5%83%e0%b4%b6-2

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കേ മണിക്കൂറുകള്‍ക്ക് മുന്‍പ് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ ടി.ടി.വി ദിനകരന്‍ പക്ഷം പുറത്തുവിട്ടു. ഇന്നലെയാണ് ആശുപത്രിയിലെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന ആരോപണം ശക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ട് തടഞ്ഞു.
ദിനകരന്‍ ക്യാംപിലെ പ്രമുഖ നേതാവായ പി. വെട്രിവേലാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പിങ് പുറത്തുവിട്ടത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യത്തില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത ബെഡില്‍ ഇരുന്നുകൊണ്ട് പരസഹായമില്ലാതെ ഗ്ലാസിന്റെ രൂപത്തിലുള്ള വെളുത്ത പ്ലാസ്റ്റിക് പാത്രത്തില്‍ നിന്ന് സ്‌ട്രോ ഉപയോഗിച്ച് ജ്യൂസ് കുടിക്കുന്നതായി കാണിക്കുന്നുണ്ട്. ടി.വി കണ്ടുകൊണ്ടാണ് അവര്‍ ജ്യൂസ് കുടിക്കുന്നതെന്നും വിഡിയോ വ്യക്തമാക്കുന്നു.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശശികല ഇടപെട്ട് അവരെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന വാദം ശരിയല്ലെന്ന് സമര്‍ഥിക്കുന്നതിനുവേണ്ടിയാണ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ദൃശ്യം പുറത്തുവിട്ടത്.
ജയയുടെ മരണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്‍പാകെ ദൃശ്യം നല്‍കാനിരുന്നതാണെങ്കിലും ഇത് പരിശോധിക്കാന്‍ ആരും തയാറാകാത്ത സാഹചര്യത്തിലാണ് നിവൃത്തിയില്ലാതെ വിഡിയോ ക്ലിപ്പിങ് പുറത്തുവിടാന്‍ നിര്‍ബന്ധിതമായതെന്നാണ് വെട്രിവേല്‍ പറഞ്ഞത്.
ദിനകരന്‍ പക്ഷത്തെ അയോഗ്യരാക്കിയ എം.എല്‍.എമാരില്‍ ഒരാളാണ് വെട്രിവേല്‍. ഈ വിഡിയോ പുറത്തുവിട്ടത് ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്ന ആരോപണം അദ്ദേഹം തള്ളി. എന്താണ് ആശുപത്രിയിലുണ്ടായിരുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശശികലയാണെന്നും ഇതിന്റെ കോപ്പി ദിനകരന്റെ പക്കലുണ്ടെന്നും വെട്രിവേല്‍ പറഞ്ഞു. ജയലളിതയുടെ ആശുപത്രിയിലെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും അനുയോജ്യമായ സമയത്ത് അത് പുറത്തുവിടുമെന്നും നേരത്തെ ദിനകരന്‍ പറഞ്ഞിരുന്നു.
അതേസമയം ഇതിന്റെ കോപ്പി സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും എന്തുകൊണ്ട് ഇത് നേരത്തെ പുറത്തുവിട്ടില്ലെന്നും വെട്രിവേല്‍ ചോദിക്കുന്നു.
ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ വാര്‍ത്താ ചാനലുകളും ഇത് ഏറ്റെടുത്തതോടെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇടപെട്ടത്. വാര്‍ത്താ ചാനലുകള്‍ വിഡിയോ പ്രദര്‍ശിപ്പിക്കുന്നത് അടിയന്തരമായി നിര്‍ത്തണമെന്ന് തമിഴ്‌നാട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രാജേഷ് ലഖോനി ഉത്തരവിട്ടു. ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെതിരേ അണ്ണാ ഡി.എം.കെയും പ്രതിഷേധിച്ചു.
ജയലളിതയുടെ അടുത്ത സുഹൃത്തായിരുന്ന കെ.എസ് ഗീതയും വിഡിയോ പുറത്തുവിട്ടതിനെതിരേ രംഗത്തെത്തി. ദൃശ്യം കെട്ടിച്ചമച്ചതാണെന്നും ശശികലയുടെ നേതൃത്വത്തില്‍ നടത്തിയ നീതീകരിക്കാനാകാത്ത പ്രവര്‍ത്തനമാണിതെന്നും അവര്‍ ആരോപിച്ചു. അതേസമയം ആരാണ് ഗീതയെന്നും അവരെക്കുറിച്ച് താനിതുവരെ കേട്ടിട്ടില്ലെന്നും വ്യക്തമാക്കി ദിനകരന്‍ പക്ഷ പാര്‍ട്ടി വക്താവ് സി.ആര്‍ സരസ്വതിയും എത്തിയതോടെ തമിഴ്‌നാട്ടില്‍ വിവാദം കത്തിപ്പടരുകയാണ്. ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസം നിലച്ച നിലയിലായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രി മാനേജ്‌മെന്റ് വെളിപ്പെടുത്തിയിരുന്നു.


ദൃശ്യങ്ങള്‍ പകര്‍ത്തിയത് ജയയുടെ
നിര്‍ദേശപ്രകാരം ശശികലയെന്ന് കൃഷ്ണപ്രിയ

ചെന്നൈ: ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശശികലയെന്ന് അവരുടെ സഹോദരന്റെ മകള്‍ കൃഷ്ണപ്രിയ. ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഇവ ദിനകരന് കൈമാറിയത് അന്വേഷണ കമ്മിഷന് സമര്‍പ്പിക്കുന്നതിനുവേണ്ടിയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ വെട്രിവേല്‍ ഇത് പുറത്തുവിട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കൃഷ്ണപ്രിയ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago