HOME
DETAILS

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം കൂടുന്നു; ധനകാര്യ പരിശോധനാ വിഭാഗം നിര്‍ജീവം

  
backup
December 21 2017 | 02:12 AM

govt-vehicles-miss-use-story

തൊടുപുഴ: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല-സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനങ്ങള്‍ സ്ഥാപന മേധാവികളും, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍മാരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നു. ഭീമമായ നഷ്ടമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ഉന്നത തലങ്ങളിലെ വാഹന ദുരുപയോഗത്തിനും കുറവില്ല.
സര്‍ക്കാര്‍ വാഹനങ്ങളുടെ ലോഗ് ബുക്ക് പരിശോധിക്കേണ്ട ധനകാര്യ പരിശോധനാ വിഭാഗം ഇപ്പോള്‍ നിര്‍ജീവമാണ്. മതിയായ ജീവനക്കാരില്ലെന്നതാണ് കാരണം. റെയില്‍വേ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹൈവേകള്‍ എന്നിവിടങ്ങളില്‍ മുന്‍കാലങ്ങളില്‍ ഇവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
സ്വകാര്യ ആവശ്യത്തിന് ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ യുടെ നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദമായ മറുപടി നല്‍കിയിരുന്നു. ഗവ. സെക്രട്ടറിമാര്‍, റവന്യൂ ബോര്‍ഡ് മെംബര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, പ്രധാന വകുപ്പ് തലവന്മാര്‍ എന്നിവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് തടസംവരാത്ത രീതിയില്‍ ഔദ്യോഗിക വാഹനം അനൗദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഓഫീസര്‍മാരുടെ താമസ സ്ഥലത്തുനിന്നും ഓഫീസിലേയ്ക്കും തിരിച്ചുമുള്ള യാത്രകള്‍ക്കും ഓഫീസര്‍മാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ പോകുന്നതിനും ഔദ്യോഗിക വാഹനം ഉപയോഗിക്കാം. സാധാരണ പ്രവൃത്തി സമയത്തോ അല്ലാതെയോ ഔദ്യോഗിക വാഹനം അനൗദ്യോഗിക ആവശ്യത്തിനായി നിര്‍ത്തിയിടേണ്ടിവരുമ്പോള്‍ ഡിറ്റന്‍ഷന്‍ ചാര്‍ജ് ഈടാക്കേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ആരും ഒരു പൈസ പോലും അടച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥനല്ലാതെ കുടുംബാംഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍ എടുത്തുപറയുന്നുണ്ട്.
ദുരുപയോഗം ശ്രദ്ധയില്‍പെട്ട് പരിശോധന നടത്തി വാഹനം പിടിച്ചാല്‍ തന്നെ ഉന്നതലങ്ങളിലുള്ള സ്വാധീനത്താല്‍ മണിക്കുറുകള്‍ക്കകം പിഴയടയ്ക്കാതെ രക്ഷപ്പെടുകയാണ് പതിവ്. പല പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി ചുവപ്പ് ബോര്‍ഡാണ് വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. മലയാളത്തില്‍ നീല ബോര്‍ഡില്‍ കറുപ്പ് എഴുത്തായിരിക്കണം എന്നതാണ് നിയമം. എന്നാല്‍ ഇത്തരം നിയമലംഘനങ്ങളില്‍ ചെറുവിരല്‍ അനക്കാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോ തയാറാകുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago