ജനിതക രോഗാണുക്കളില്‍ പരീക്ഷണത്തിന് യു.എസ്
രോഗണുക്കളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഗവേഷകര്‍ക്ക് യു.എസ് സര്‍ക്കാര്‍ വീണ്ടും അനുമതി നല്‍കി. രോഗാണുക്കളില്‍ ജനിതക പരിപവര്‍ത്തനം ഉള്‍പ്പെടെ വരുത്തുവാനുള്ള അനുവാദമാണ് ഗവേഷകര്‍ക്ക് യു.എസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഇത്തരം പരീക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മൊററ്റോറിയം എടുത്തുകളഞ്ഞ് പരീക്ഷണങ്ങള്‍ക്ക് ധനസഹായം അനുവദിക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.
ചെറിയ കൈപ്പിഴയ്ക്കുപോലും ലോകത്തെ നശിപ്പിക്കാനുതകുന്ന പരീക്ഷണത്തിന് തിരഞ്ഞെടുത്തിരിക്കുന്ന അണുക്കളും വിനാശകാരികളാണ്. ഇന്‍ഫഌവന്‍സ, സാര്‍സ്, മെര്‍സ് എന്നിങ്ങനെ മറുമരുന്നുപോലും എല്ലാവര്‍ക്കും കൃത്യമായി ലഭ്യമാക്കാനാകാത്ത വിധം വിനാശകാരികളായ വൈറസുകളില്‍മേലായിരിക്കും ഗവേഷകരുടെ പരീക്ഷണം. ചെറിയ അശ്രദ്ധ പോലും രോഗാണുക്കള്‍ മനുഷ്യരിലേക്ക് നിമിഷനേരം കൊണ്ട് പടര്‍ന്ന് പിടിക്കാനിടയുണ്ട്.
പിന്നെ തടയുക അസാധ്യമാണ്. പക്ഷിപ്പനി ഇതിന് ഉത്തമ ഉദാഹരണമാണ്. പല രാജ്യങ്ങളിലായി ഈ രോഗം ബാധിച്ചത് 1500 പേരിലാണ്. ഇവരില്‍ 40 ശതമാനം പേരും മരണത്തിനിരയായി. എന്നാല്‍ സാധാരണ പനി പോലെ ഇവയ്ക്ക് പെട്ടെന്ന് പടര്‍ന്നു പിടിയ്ക്കുവാനുള്ള ശേഷി ഉണ്ടായിരുന്നില്ല.
ഇത്തരത്തിലൊരു അവസ്ഥയേക്കാള്‍ ഭയാനകമായ അവസ്ഥയിലേക്കാണ് ഇപ്പോള്‍ സാധ്യത തെളിഞ്ഞുവരുന്നത്. എന്നാല്‍ ഗവേഷകര്‍ പറയുന്നത് പരീക്ഷണം നേട്ടത്തിലേക്കെന്നാണ്. മഹാവ്യാധികളില്‍ പലതിനെയും നമുക്ക് തടയുവാന്‍ പോലും സാധിക്കാറില്ല. മരുന്നിനു പോലും നശിപ്പിക്കാനാത്ത വിധം ജനിതക മാറ്റം രോഗാണുക്കളില്‍ സംഭവിക്കുന്നതാണു കാരണം.
ഈ സാഹചര്യത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് രോഗാണുക്കളില്‍ ഉണ്ടാകുന്നതെന്നു മനസിലാക്കാന്‍ പരീക്ഷണത്തിലൂടെ സാധിക്കുമെന്നാണ് ഗവേഷകരുടെ വാദം. ഇത് കണ്ടെത്തിയാല്‍ മരുന്നു തയാറാക്കി പ്രതിരോധ ഒരുക്കാമെന്നും അവര്‍ പറയുന്നു. എന്നാല്‍ മുന്‍ കാല അനുഭവങ്ങള്‍ ഗവേഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത് നല്ല അനുഭവങ്ങളല്ല. ഇക്കാരണത്താല്‍ തന്നെ ശാസ്ത്രലോകം രണ്ട് ചേരികളിലായി വാദപ്രതിവാദം ശക്തമാണ്.
2011ല്‍ കീരികളില്‍ പക്ഷിപ്പനി വൈറസിനെ പരിക്ഷിക്കാന്‍ ഒരു തരം പുതിയ രോഗാണുവിനെ ഗവേഷകര്‍ സൃഷ്ടിച്ചെടുത്തു. കീരികളില്‍ പെട്ടെന്നു പടരുന്നവയായിരുന്നു ഇവ. എന്നാല്‍ ലാബില്‍ ഒരു അപകടമുണ്ടായി കീരികള്‍ പുറത്ത് കടന്നാലുണ്ടാകുന്ന പ്രശ്‌നത്തെ തടുക്കാന്‍ അതുവരെ ആര്‍ജിച്ച ഒരറിവും പോരാതെ വരുമെന്നാണ് ഒരുവിഭാഗം ഗവേഷകര്‍ വാദിച്ചു.
ഗവേഷകര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വിമര്‍ശനം ശക്തമായതോടെ തങ്ങളുടെ പരീക്ഷണത്തിന് 60 ദിവസത്തെ മൊററ്റോറിയം ഗവേഷകര്‍ പ്രഖ്യാപിച്ചു. 2012 അവസാനത്തോടെ ഗവേഷകര്‍ക്ക് നേരിടേണ്ടി വന്ന വിലക്ക് തുടര്‍ന്നത് ഒരു വര്‍ഷത്തോളമായിരുന്നു.
അതിനു കാരണമായത് ആന്ത്രാക്‌സും പക്ഷിപ്പനിയും തന്നെ. ഏതെങ്കിലും ഒരു ലാബിലെ അശ്രദ്ധയാണ് ഇതിനു കാരണമായതെന്നാണ് ഗവേഷകരുടെ വാദം. ഇതിനു പിന്നാലെയാണ് ആയിരങ്ങളെ കൊന്നൊടുക്കിയ എബോള വൈറസും എത്തിയത്. അതോടെ പരീക്ഷണങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്കാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് എടുത്തുമാറ്റുന്നത്.
മെര്‍സ്, സാര്‍സ്, ഇന്‍ഫഌവന്‍സ എന്നീ രോഗാണുക്കള്‍ക്ക് പരീക്ഷണം നടത്താനുള്ള ധനസഹായം 2014ലാണ് വൈറ്റ് ഹൗസ് നിര്‍ത്തലാക്കിയത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് പരീക്ഷണം തുടരേണ്ടതുണ്ടെന്നാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നല്‍കുന്ന ന്യായീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."