വൈകല്യം മറന്ന് ജീവിതം മുളയില്‍ നെയ്ത് ശിവന്‍
മാള: വൈകല്യം മറന്ന് ജീവിതം മുളയില്‍ നെയ്ത് ശിവന്‍. ഭാര്യയും രണ്ടു മക്കളും മാതാവും പിതാവുമുള്‍പ്പെട്ട വലിയ കുടുംബത്തിന്റെ അത്താണി കൂടിയാണ് ഈ യുവാവ്. കുഴൂര്‍ എരവത്തൂര്‍ വിളക്കത്ത് വീട്ടില്‍ ശിവന്‍ (44) ക്രിസ്മസ് പുല്‍കൂടുകളും നക്ഷത്രങ്ങളും തെരുവോരത്ത് ഇരുന്നാണ് നിര്‍മ്മിച്ചു നല്‍കുന്നത്.
നിര്‍മ്മിക്കുന്നവയില്‍ 150 മുതല്‍ 850 വരെ വിലയുള്ള കൂടുകളാണ് കൂടുതല്‍ വിറ്റഴിയുന്നത്. അച്ചന്‍ നീലന്‍ കുല തൊഴിലായി കണ്ടെത്തിയ ഈറ്റ കൊണ്ടുള്ള വിവിധ തരത്തിലുള്ള കുട്ടകള്‍, മുറം, കയില്‍ തുടങ്ങിയ ഉപകരണങ്ങളുടെ നിര്‍മ്മാണമാണ് ശിവന്‍ ജീവിത മാര്‍ഗമായി കണ്ടെത്തിയത്. കുട്ടിക്കാലത്ത് വികലാംഗനായ ശിവന്‍ പിതാവിനെ സഹായിച്ചായിരുന്നു തുടക്കം. അന്നൊക്കെ പട്ടിണിയില്ലാതെ കഴിയാന്‍ ഈ തൊഴില്‍ ഉപകരിച്ചിരുന്നതായി ഇയാള്‍ പറയുന്നു.
പിന്നീട് പലരും പ്രകൃതിയില്‍ നിന്നുള്ള ഈ ഉപകരണങ്ങള്‍ ഒഴിവാക്കി. ഈറ്റവെട്ടാന്‍ കാട്ടിലേക്ക് തൊഴിലാളികള്‍ പോകാതായി. ഈറ്റ ലഭ്യമല്ലാതെ വന്നതോടെ മുളയിലേക്ക് തിരിഞ്ഞു. നാട്ടില്‍ തന്നെ മുള ലഭിക്കുമെന്നത് ആശ്വാസവുമായി. പക്ഷെ നെയ്ത് എടുക്കുന്നവയ്ക്ക് വിപണി കണ്ടെത്താനാവാത്തതു ദുരിതമായി.
അങ്ങിനെയിരിക്കെയാണ് ശിവന്‍ ആഘോഷവേളകളില്‍ ആവശ്യമായി വരുന്ന ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. ഇത് വിജയം കണ്ടു. തെരുവോരങ്ങള്‍ ഫാക്ടറികളാക്കി ശിവനും അച്ചനും ഉപജീവനത്തിന് വഴി കണ്ടെത്തി. ഒരു പതിറ്റാണ്ട് കാലമായി ശിവന്‍ ഈ രീതി തുടരുകയാണ്. 2000 ല്‍ ഹൃദയസംബന്ധമായ അസുഖം ഈ യുവാവിനെ തളര്‍ത്തി. മൂന്ന് വട്ടം ഹൃദയസ്തംഭനവും പിടികൂടിയെങ്കിലും ഡോക്ടര്‍മാര്‍ രക്ഷകരായി.
കഴിഞ്ഞ ഒരു വര്‍ഷത്തിനു ശേഷം അസ്വസ്ഥതയില്ല. എങ്കിലും മരുന്നിന് നല്ലൊരു തുക കണ്ടെത്തണം. മാതാവ് തങ്ക മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2016ലെ ക്രിസ്തുമസിന് കൊരട്ടി പള്ളിക്കു സമീപം വിപണി കണ്ടെത്തി.
ഈ വര്‍ഷം മാള ഫെറോനക്ക് സമീപമാണ് ശിവന്‍ എത്തിയത്. എഴുപതുകാരനായ പിതാവ് നീലനും സഹായത്തിനുണ്ട്. വിലപേശി വാങ്ങുന്നവര്‍ അറിയുന്നില്ല ശിവന്റെ ദുരിത പര്‍വ്വം. എങ്കിലും താഴെ തറയില്‍ ചമ്രം പടിഞ്ഞിരുന്ന് കൈകള്‍ കൊണ്ട് ശിവന്‍ ജീവിതം നെയ്തു തീര്‍ക്കുകയാണ്. ഭാര്യ: രാധ. മക്കള്‍ : ഉഷ, സുജീഷ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."