തലസ്ഥാനത്ത് പിടികൂടിയത് 15 ലക്ഷത്തിന്റെ ഹാഷിഷ്
തിരുവനന്തപുരം: എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേരില്‍ നിന്ന് 15 ലക്ഷത്തോളം രൂപ വില വരുന്ന ഹാഷിഷ് പിടികൂടി. തിരുവനന്തപുരം പട്ടം പ്ലാമൂട് സ്വദേശി കിച്ചു എന്ന സൂരജ് (21),ആലപ്പുഴ സ്വദേശി സനൂജ് സ്റ്റീഫന്‍(24), പുനലൂര്‍ സ്വദേശി സജിന്‍ ജോസഫ് (22) എന്നിവരെയാണ് സിറ്റി ഷാഡോ പൊലിസ് കോവളത്തുനിന്ന് പിടികൂടിയത്. തമിഴ്നാട്ടിലെ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് സനൂജും സജിനും.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് കോവളത്ത് വന്‍തോതില്‍ മയക്ക് മരുന്ന് എത്താന്‍ സാധ്യത ഉള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതികളെ പിടിച്ചത്.
ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്നും ഹാഷിഷ് വാങ്ങി കോവളത്ത് എത്തുന്ന ഇവര്‍ വിദേശികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കച്ചവടം നടത്തിയിരുന്നു. മണാലിയില്‍ ഗ്രാമിന് ആയിരം രൂപയ്ക്ക് ലഭിയ്ക്കുന്ന ഹാഷിഷ് ഗ്രാമിന് പതിനായിരം മുതല്‍ മുപ്പതിനായിരം രൂപയ്ക്ക് വരെയാണ് ഇവര്‍ വിറ്റിരുന്നത്.
പിടിയിലായ സൂരജ് ബൈക്ക് മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."