ദാറുല്‍ഹുദാ സമ്മേളനം ഇന്ന് സമാപിക്കും
ഹിദായ നഗര്‍(ചെമ്മാട്): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല ബിരുദദാന സമ്മേളനത്തിനു ഇന്ന് സമാപ്തിയാകും. വൈകീട്ട് നാലിനു ബിരുദദാനം നടക്കും. പന്ത്രണ്ട് വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കിയ 677 മലയാളി വിദ്യാര്‍ഥികള്‍ക്ക് മൗലവി ഫാളില്‍ ഹുദവി ബിരുദവും പത്ത് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയ 31 ഉര്‍ദു വിദ്യാര്‍ഥികള്‍ക്ക് മൗലവി ആലിം ഹുദവി ബിരുദവും നല്‍കും.
സമാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍ ശരീഅ കോടതിയിലെ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അദ്ദൗസരി, ബഹ്‌റൈനിലെ കിങ്ഡം യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ:യൂസുഫ് അബ്ദുല്‍ ഗഫാര്‍, വിദ്യാഭ്യാസ വകുപ്പിലെ ഡോ.ഫുആദ് അബ്ദുര്‍റഹ്മാന്‍, എന്‍ജിനീയര്‍ മുഹമ്മദ് യൂസുഫ് അബ്ദുല്‍ ഗഫാര്‍ ബഹ്‌റെന്‍ വിശിഷ്ടാതിഥികളാവും.
സമസ്ത പ്രസിഡന്‍് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാവും. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ഇന്നലെ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാലുവരെ നാഷനല്‍ ലീഡേഴ്‌സ് സമ്മിറ്റ് നടന്നു. നൂറുകണക്കിനു പ്രതിനിധികള്‍ പങ്കെടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.കെ ജാബിറലി ഹുദവി അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് സംബന്ധിച്ചു.
എസ്.എസ്.എല്‍.എസി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ടീനേജ് കോണ്‍ക്ലേവില്‍ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ആദ്യ സെഷന്‍ സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ.യു.വി.കെ മുഹമ്മദ് അധ്യക്ഷനായി. ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലത്തിലെ പൊജക്ട് ഓഫീസര്‍ ഡോ. ഫുആദ് അബ്ദുറഹ്മാന്‍ അല്‍ ബുര്‍ശിദ് മുഖ്യാതിഥിയായി. പി.കെ ബഷീര്‍ എം.എല്‍.എ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, മോയിന്‍ കുട്ടി മാസ്റ്റര്‍, കാടാമ്പുഴ മൂസ ഹാജി, ശഹീര്‍ അന്‍വരി പുറങ്ങ്, ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം, റഹീം മാസ്റ്റര്‍ ചുഴലി, ആസിഫ് ദാരിമി പുളിക്കല്‍, ഹൈദരലി വാഫി പങ്കെടുത്തു.
രണ്ടാം സെഷന്‍ സയ്യിദ് ബഷീറലി ശിഹബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഫൈസി ദേശമംഗലം, രജീഷ് കടവങ്കര, ആബിദ് ഹുദവി തച്ചണ്ണ, ഹാരിസ് ഹുദവി മടപ്പള്ളി, മുനീര്‍ ഹുദവി പേങ്ങാട്, സിദ്ദീഖ് ഹാജി ചെറുമുക്ക്, പള്ളിയാളി മുഹമ്മദലി ഹാജി കുറ്റൂര്‍ സംബന്ധിച്ചു.
വൈകീട്ട് ഏഴിന് ഹെറിറ്റേജ് മീറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ.കെ.ടി ജലീല്‍, ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ.യൂസുഫ് അബ്ദുല്‍ ഗഫാര്‍ വിശിഷ്ടാതിഥികളായി. സി.എച്ച് ബാപ്പുട്ടി മുസ്ലിയാര്‍ പറപ്പൂര്‍ അധ്യക്ഷനായി. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, മുക്കം ഉമര്‍ ഫൈസി, എം.എല്‍.എ മാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, മഞ്ഞളാം കുഴി അലി പങ്കെടുത്തു.
ഇന്ന് രാവിലെ ഒന്‍പത് മുതല്‍ അലുംനി ഗാതറിങ് നടക്കും. പതിനൊന്ന് മുതല്‍ ഒരു മണി വരെ വിഷന്‍ ദാറുല്‍ഹുദാ പരിപാടിയില്‍ പ്രവര്‍ത്തകര്‍ സംഗമിക്കും. വൈകീട്ട് നാലിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."