കേരളത്തില്‍ നടക്കുന്നത് ഓര്‍ഡിനന്‍സ് ഭരണം: ചെന്നിത്തല
തൃശൂര്‍: എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ ഓര്‍ഡിനന്‍സ് ഭരണമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ഡി.സി.സിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട ഏറ്റവും ദുര്‍ബലമായ ഭരണമാണിപ്പോള്‍ നടക്കുന്നത്. ഒരു കാര്യത്തിലും തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
തോമസ് ചാണ്ടിയുടെ കാര്യത്തിലേതുപോലെ അന്‍വര്‍ എം.എല്‍.എയുടെ കാര്യത്തിലും നീലക്കുറിഞ്ഞി വിഷയത്തിലും ജോയ്സ് ജോര്‍ജിന്റെ കാര്യത്തിലും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. കടലില്‍ പോയവര്‍ ക്രിസ്മസിന് തിരിച്ചെത്തുമെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നത്.
ഗുജറാത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാന്‍ പോലും കഴിയാത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പോരാട്ടത്തെ നിസാരവല്ക്കരിക്കുന്നതിലൂടെ ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."