കശ്മിര് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈനികര്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്
ശ്രീനഗര്‍: പാക് ആക്രമണത്തില്‍ മേജറടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവയ്പ്പ്. ജമ്മുകശ്മിരിലെ പൂഞ്ച് ജില്ലയിലാണ് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈന്യങ്ങള്‍ തമ്മില്‍ വെടിവയ്പ് തുടരുന്നത്.
രജൗറി ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിലാണ് നാല് സൈനികര്‍ക്ക് ജീവഹാനി നേരിട്ടത്. തുടര്‍ന്ന് വീണ്ടും പാക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതിനെതിരേ ശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈനികരുടെ ഭാഗത്തുനിന്നുണ്ടായതോടെ അതിര്‍ത്തി മേഖല സംഘര്‍ഷ ഭരിതമാണ്.
ഏറ്റുമുട്ടലില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്നലെ ഉച്ചയോടെ രൂക്ഷമായി തുടങ്ങിയ പരസ്പരമുള്ള വെടിവയ്പ് രാത്രിയും തുടര്‍ന്നു.
അതിനിടയില്‍ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ കടന്നുകയറിയതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് സൈന്യവും കശ്മിര് പൊലിസും സംയുക്തമായ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ആക്രണം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."