ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കായി സഊദിയില്‍ എത്തുന്നവര്‍ക്ക് വാറ്റ് നികുതി തിരിച്ചുനല്‍കും
ജിദ്ദ: ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങള്‍ക്കായി സഊദിയില്‍ എത്തുന്നവര്‍ക്ക് പര്‍ച്ചേഴ്‌സ് സമയത്ത് ഈടാക്കുന്ന വാറ്റ് നികുതി തിരിച്ചുനല്‍കും. ഇതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ജി.സി.സി രാജ്യങ്ങളൊഴിച്ചുള്ള മറ്റ് നാടുകളില്‍നിന്നുള്ളവക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മുല്യവര്‍ധിത നികുതി തിരിച്ചു നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍ എന്ന് സഊദിയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന അല്‍ ഇഖ്തിസാദിയ പത്രം റിപ്പോര്‍ട്ട് ചെയ്തു.
സഊദിയില്‍ മൂല്യവര്‍ദ്ധിത നികുതി നടപ്പിലാക്കുന്നതിന്റെ ചുമതല 'ഗാസ്ത്' എന്നപേരിലറിയപ്പെടുന്ന സക്കാത്ത് ടാക്‌സ് അതോറിറ്റിക്കാണ്. ഹജജ്, ഉംറ, സന്ദര്‍ശനം എന്നിവയ്ക്ക് എത്തുന്നവര്‍ക്ക് മൂല്യവര്‍ധിത നികുതി തുക തിരികെ നല്‍കുന്നതിന്റെ മാര്‍ഗങ്ങളെ കുറിച്ച് 'ഗാസ്ത്' പഠിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ഥാടനത്തിനും സന്ദര്‍ശനത്തിമെത്തുന്നവരില്‍നിന്നും പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ഈടാക്കുന്ന മൂല്യവര്‍ധിത നികുതി തിരികെ നല്‍കുമെന്ന് വാറ്റ് നടപ്പിലാക്കുന്ന വിഭാഗത്തിന്റെ തലവന്‍ ഹമദ് അല്‍ഹര്‍ബി പറഞ്ഞതായും അല്‍ ഇഖ്തിസാദിയ പത്രം റിപ്പോര്‍ട്ട് ചെയ്തു.
വാറ്റായി ഈടാക്കുന്ന തുക തിരികെ നല്‍കുവാനായി വിമാനത്താവളമടക്കമുള്ള സഊദിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഓഫീസ് സംവിധാനം ഒരുക്കുന്നതിന്റെ സാധ്യതയെ കുറിച്ച് 'ഗാസ്ത്' പഠിച്ചുവരികയാണ്. വാറ്റായി ഒടുക്കിയ തുക തിരികെ ലഭിക്കുന്ന സേവനത്തിനായി നിയോഗിക്കുന്ന സ്ഥാപനങ്ങളെയും കേന്ദ്രങ്ങളെയും കുറിച്ചുള്ള പട്ടിക 'ഗാസ്ത്' പ്രസിദ്ധീകരിക്കും. അടച്ച പണം തിരികെ കിട്ടാന്‍ സഊദിയില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രസ്തുത കേന്ദ്രങ്ങളെ സമീപിക്കാനാകും. പണം തിരികെ ലഭിക്കാന്‍ സന്ദര്‍ശകര്‍ അപേക്ഷ സമര്‍പ്പിക്കണം. അതേസമയം ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് വാറ്റായി ഈടാക്കിയ തുക തിരികെ നല്‍കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."