HOME
DETAILS
MAL
ജറൂസലമിലേക്ക് എംബസി മാറ്റം: 10 രാജ്യങ്ങളുമായി ചര്‍ച്ചയിലെന്ന് ഇസ്റാഈല്‍
backup
December 26 2017 | 13:12 PM
തെല്‍ അവീവ്: ജറൂസലമിലേക്ക് എംബസി മാറ്റണമെന്ന ആവശ്യത്തില്‍ 10 രാജ്യങ്ങളുമായി ചര്‍ച്ചയിലാണെന്ന് ഇസ്റാഈല്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സിപി ഹോട്ടോവെലി. മധ്യഅമേരിക്കയിലെ ഗ്വാട്ടെമല എന്ന രാജ്യം തങ്ങളുടെ എംബസി ജറൂസലമിലേക്ക് മാറ്റുന്നുവെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇസ്റാഈലിന്റെ പ്രതികരണം.
ഡിസംബര്‍ ആറിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് തങ്ങളുടെ എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുന്നതായും ഇസ്റാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിക്കുന്നതും. തുടര്‍ന്നിങ്ങോട്ട് അറബ് ലോകത്ത് വലിയ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്.
ജറൂസലമിലേക്ക് എംബസി മാറ്റാന്‍ ഒരുങ്ങുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് സിപി ഹോട്ടോവെലി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കുറച്ച് യൂറോപ്യന്‍ രാജ്യങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."