രൂപാണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വഗേല, അഭിനന്ദിച്ച് മോദി
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചൊല്ലിയ ചടങ്ങില്‍, കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ശങ്കര്‍സിങ് വഗേലയും. മുതിര്‍ന്ന ബി.ജെ.പി നേതാക്കളോടൊപ്പം വേദി പങ്കിട്ട വഗേലയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു.
മുന്‍ മുഖ്യമന്ത്രി കൂടിയായ വഗേല, ബി.ജെ.പിയുടെ ക്ഷണപ്രകാരമാണ് ചടങ്ങിനെത്തിയത്. മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ കേശുഭായ് പാട്ടേലിനൊപ്പമായിരുന്നു അദ്ദേഹം ഇരുന്നത്. മോദിയും കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും സന്നിഹിതരായ വേദിയില്‍ ബി.ജെ.പിയിതരനായി വഗേല മാത്രമാണുണ്ടായിരുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് വിട്ട വഗേല, ജന്‍ വികല്‍പ്പ് ഫ്രണ്ട് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുകയും ബി.ജെ.പിക്കെതിരെ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പിയുമൊത്തുള്ള പുതിയ സാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്. മോദി ഇദ്ദേഹവുമായി ചെറിയ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
1990 ല്‍ കേശുഭായ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത്, വഗേല വിമതനായി ബി.ജെ.പിയില്‍ നിന്ന് പുറത്തുപോവുകയും കേശുഭായ് സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തിരുന്നു. പിന്നീട് 98 ല്‍ കേശുഭായ് വീണ്ടും മുഖ്യമന്ത്രിയായി. 2001ല്‍ മോദി വരുന്നതു വരെ അദ്ദേഹമായിരുന്നു മുഖ്യമന്ത്രി.
എന്നാല്‍ ചടങ്ങില്‍ താന്‍ സംബന്ധിച്ചതില്‍ തെറ്റില്ലെന്ന് വഗേല പ്രതികരിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണി വിളിച്ചിട്ടാണ് താന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."