HOME
DETAILS

'തോണി ഇളകിയപ്പോള്‍ ഞങ്ങള്‍ പേടിച്ചു. എല്ലാരും ഒരു ഭാഗത്തേക്കു ചെരിഞ്ഞു. ആടിയാടി തോണി ഒരു വശത്തേക്കു മറിഞ്ഞു'

  
backup
December 26 2017 | 17:12 PM

changaramkulam-boat-tragedy-news-two

ചങ്ങരംകുളം: 'തോണി ഇളകിയപ്പോള്‍ ഞങ്ങള്‍ പേടിച്ചു. എല്ലാരും ഒരു ഭാഗത്തേക്കു ചെരിഞ്ഞു. ആടിയാടി തോണി ഒരു വശത്തേക്കു മറിഞ്ഞു. ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. എനിക്കു പിടിക്കാന്‍ ഒരു മരക്കഷ്ണം കിട്ടി. ഞാനുറക്കെ നിലവിളിച്ചു, മറ്റൊന്നിനും കഴിഞ്ഞില്ല...' ആറുപേര്‍ മരിച്ച തോണിയപകടത്തില്‍നിന്നു രക്ഷപ്പെട്ട ഫാത്വിമയടേതാണ് ഈ വാക്കുകള്‍.

ഇപ്പോഴും ആ ഒന്‍പതുകാരിയുടെ കണ്ണിലെ ഭീതി ഒഴിഞ്ഞിട്ടില്ല. കണ്ണടച്ചാലും തുറന്നാലും ആ കാഴ്ച മാത്രം. നിലവിളികള്‍. എല്ലാവരും ജീവനുവേണ്ടി പിടയുന്ന കാഴ്ച. നീന്തല്‍ വശമില്ലാത്ത ഫാത്വിമയ്ക്കു രക്ഷയായത് കടവിലെ മരക്കുറ്റിയാണ്. അതില്‍ മുറുകെപ്പിടിച്ചു. അലറിവിളിച്ചു നാട്ടുകാര്‍ ഓടിക്കൂടി പലരെയും കരയ്‌ക്കെത്തിച്ചു.

ഒരു മണിക്കൂറുകളോളം തിരഞ്ഞാണ് ഒരു കുട്ടിയെ കണ്ടെടുക്കാനായത്. ഓടിക്കൂടിയ പലര്‍ക്കും നീന്തല്‍ അറിയുമായിരുന്നില്ല. നിസഹായരായി അവര്‍ കരയില്‍നിന്നപ്പോള്‍ വെള്ളത്തില്‍ ജീവനുവേണ്ടി പിടഞ്ഞവര്‍ക്കു പിടിവള്ളിയില്ലാതായി.

അപ്പോഴേക്കും ഫയര്‍ഫോഴ്‌സും രംഗത്തെത്തി. തോണിക്കാരന്‍ വേലായുധന്‍ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞില്ല. സ്വന്തം മകളുടെ ചേതനയറ്റ ശരീരം വെള്ളത്തില്‍നിന്നു പുറത്തെടുത്ത ആ 55കാരന്‍ കണ്ണീര്‍പോലും വറ്റി നിസഹായനായി.

ആശുപത്രിയില്‍ ഉറ്റവരും ഉടയവരും നാട്ടുകാരും അലമുറയിട്ടു കരയുകയായിരുന്നു. ആര്‍ക്കും ആരെയും സമാധാനിപ്പിക്കാന്‍ കഴിയാത്തൊരവസ്ഥ. ആരാണ് മരിച്ചത്, ആരാണ് രക്ഷപ്പെട്ടത് എന്നറിയാതെ തുടക്കത്തില്‍ നിസഹായരായിരുന്നു എല്ലാവരും. മരണപ്പെട്ട വൈഷ്ണ തോണിക്കാരന്‍ വേലായുധന്റെ മകളാണ്. എടപ്പാളില്‍ കോളജ് വിദ്യാര്‍ഥിനിയാണ്.

പലപ്പോഴും വൈഷ്ണ ഒറ്റയ്ക്കു തോണിതുഴഞ്ഞു പോകാറുണ്ട്. ആ ധൈര്യത്തിലാണ് എല്ലാവരും പോയത്. അപകടമുണ്ടായ സ്ഥലം അധികം വെള്ളമുള്ള ഭാഗമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല.

വൈകിട്ട് എട്ടോടെ എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റയും ജനപ്രതിനിധികളും എത്തി. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍തന്നെ ആറു പേരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago