മുജാഹിദ് സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും
തിരൂരങ്ങാടി: മുജാഹിദ് സംസ്ഥാനസമ്മേളനം ഇന്നു മുതല്‍ 31 വരെ വേങ്ങര കൂരിയാട് നടക്കും. മതം, സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം എന്ന പ്രമേയത്തിലാണ് സമ്മേളനം. ഇന്നു വൈകിട്ട് നാലിന് മൗലാനാ അസ്ഗറലി ഇമാം മഹ്ദി അസ്സലഫി ഉദ്ഘാടനം ചെയ്യും. ടി.കെ മുഹ്‌യിദ്ദീന്‍ ഉമരി അധ്യക്ഷനാകും. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി മുഖ്യാതിഥിയാകും.
തുടര്‍ന്ന് ഇന്റര്‍ഫെയ്ത്ത് ഡയലോഗ് നടക്കും. നാളെ രാവിലെ പത്തിന് ഖുര്‍ആന്‍ സമ്മേളനം, 2.30ന് ഹദീസ് സമ്മേളനം, നാലിന് നവോഥാന സമ്മേളനം, വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.30ന് ശനിയാഴ്ച 8.30ന് പഠന ക്യാംപ് തുടങ്ങും.
31ന് ഞായറാഴ്ച വൈകിട്ട് നാലിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷനാകും. സമ്മേളനത്തില്‍ ഒരുലക്ഷം സ്ഥിരാംഗങ്ങള്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. എട്ടു വേദികളിലായാണ് നാലുദിവസത്തെ സമ്മേളനം. ഇതോടനുബന്ധിച്ച് ദി മെസേജ് എക്‌സിബിഷനും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.എന്‍.എം. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍, സി.പി. ഉമര്‍ സുല്ലമി, എ. അസ്ഗറലി, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ഹാശിം ഹാജി ആലപ്പുഴ, പ്രൊഫ.എന്‍.വി. അബ്ദുറഹിമാന്‍, പി.പി.അബ്ദുല്‍ ഹഖ്, എം.മുഹമ്മദ് മദനി, ഡോ. സുല്‍ഫിക്കര്‍ അലി, നിസാര്‍ ഒളവണ്ണ, സിറാജ് ചേലേമ്പ്ര, ഉബൈദുല്ല താനാളൂര്‍, ശാക്കിര്‍ബാബു കുനിയില്‍, കെ.എം.എ.അസീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."