ബജറ്റ് സ്മാര്‍ട്‌ഫോണുമായി ഓപ്പോ
മികച്ച സ്മാര്‍ട്ട് ഫോണ്‍ സേവനം നല്‍കുന്ന കമ്പനിയാണ് ഓപ്പോ. ഓപ്പോ എ സീരീസിലേക്ക് പുതിയൊരംഗത്തെ കൂടി സമ്മാനിച്ചിരിയ്ക്കുകയാണ് ഈ ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനി. ഒപ്പോ എ83 ആണ് ഈ നിരയിലെ പുതിയ താരം. ഇതിന് മുമ്പ് ഓപ്പോ എ സീരീസില്‍ എ79, എ75, എ75എസ് എന്നീ സ്മാര്‍ട്‌ഫോണുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു.
ബജറ്റ് സ്മാര്‍ട്‌ഫോണായ ഒപ്പോ എ83 യുടെ വില 1,399 യുവാന്‍ ആണ്. അതായത് ഏകദേശം 13,500 രൂപ. 5.7 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ഫോണ്‍ കറുപ്പ്, ഷാമ്‌ബെയ്ന്‍ ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാകും. ഹാന്‍ഡ്‌സെറ്റിന്റെ പ്രീബുക്കിങ് ചൈനയില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളില്‍ എന്ന് ലഭ്യമായി തുടങ്ങും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
1,440ഃ 720 പിക്‌സല്‍സ് സ്‌ക്രീന്‍ റെസല്യൂഷന്‍, 18:9 ആസ്‌പെക്ട് റേഷ്യോ എന്നിവയോട് കൂടിയ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് ഓപ്പോ എ83 എത്തുന്നത്. ഡിസ്‌പ്ലേ മള്‍ട്ടിടച്ച് ഫങ്ഷണാലിറ്റി സപ്പോര്‍ട്ട് ചെയ്യും. 2.5 ജിഗാഹെട്‌സ് ഒക്ടാകോര്‍ പ്രോസസര്‍ ആണ് സ്മാര്‍ട്‌ഫോണിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ചിപ്‌സെറ്റിന്റെ പേര് കമ്പനി വ്യക്തമാക്കിയിട്ടില്ല.
4ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഒപ്പോ എ83യുടെ മറ്റ് സവിശേഷതകള്‍. ഓട്ടോ ഫോക്കസ്, 720പി റെക്കോഡിങ് ശേഷി, എല്‍ഇഡി ഫ്്‌ളാഷ് എന്നിവയോട് കൂടിയ 13 എംപി റിയര്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയാണ് സ്മാര്‍ട്‌ഫോണിലുള്ളത്.
ഒപ്പോ എ83 എത്തുന്നത് 3,180 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ട്, ഒപ്പോയുടെ സ്വന്തം കളര്‍ ഒഎസ് 3.2 എന്നിവയോട് കൂടിയാണ്. 4ജി വോള്‍ട്ടി, വൈഫൈ 802.11 എസി, ബ്ലൂടൂത്ത് 4.2, യുഎസ്ബി ടൈപ്പ് സി, ജിപിഎസ്, ഗ്ലൊനാസ്സ്, ഡ്യുവല്‍സിം സപ്പോര്‍ട്ട് എന്നിവയാണ് സ്മാര്‍ട്‌ഫോണിലെ കണക്ടിവിറ്റികള്‍. ആംബിയന്റ് ലൈറ്റ്, ഡിസ്റ്റന്‍സ്, ഗ്രാവിറ്റി സെന്‍സറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."