HOME
DETAILS

സഊദി ബജറ്റ്: ആശങ്ക സ്ഥിരീകരിച്ചു; എങ്കിലും അല്‍പ്പം ആശ്വാസം

  
backup
December 29 2017 | 18:12 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b5%80

മലയാളികളടക്കം ലക്ഷക്കണക്കിനു വിദേശികള്‍ക്ക് അന്നം നല്‍കിവരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ നടപടികള്‍ മൂലം വിദേശികള്‍ ആശങ്കപ്പെടാന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. സ്വന്തം പൗരന്മാര്‍ക്ക് അനുയോജ്യമായ ജോലി നല്‍കുകയെന്ന കര്‍ത്തവ്യം നിറവേറ്റാന്‍ ഭരണാധികാരികള്‍ നടത്തുന്ന നൂതനപദ്ധതികള്‍ വിദേശികള്‍ക്കു ക്ഷീണമാകുമെന്ന ആശങ്ക പരക്കെ നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം, വീണ്ടുമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണു മലയാളികളടക്കമുള്ള വിദേശികള്‍.

ഏറ്റവും കൂടുതല്‍ മലയാളികളുള്ള സഊദി അറേബ്യയുടെ കാര്യത്തില്‍ ആശങ്ക ഉച്ചസ്ഥായിയിലാണ്. കര്‍ക്കശമായ നിയമങ്ങളിലൂടെ വിദേശികളെ തൊഴില്‍മേഖലയില്‍നിന്നു പരമാവധി ഒഴിവാക്കി സ്വദേശിയുവാക്കള്‍ക്ക് അവസരം നല്‍കുന്ന നടപടികള്‍ ശക്തമാണ്. പതിനായിരക്കണക്കിനു വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. അത്രത്തോളമാളുകള്‍ ഏതു സമയത്തും തൊഴില്‍രഹിതരാകുമെന്ന വേവലാതിയിലാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ തൊഴില്‍രാഹിത്യ ഭീഷണി ഇവിടെയാണ്.
സ്വകാര്യകമ്പനികളിലെ വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനുള്ള നിര്‍ബന്ധ ഉത്തരവുകളാണു നിത്യവും വരുന്നത്. അഭ്യസ്തവിദ്യരായ സഊദി യുവാക്കള്‍ക്ക് അനുയോജ്യമായ തൊഴില്‍ നല്‍കുന്നതില്‍ ഭരണകൂടം വിജയിക്കുന്നുണ്ട്. 2020 ആകുമ്പോഴേക്കു വിദേശികളില്‍ നല്ലൊരു ശതമാനം സഊദി വിട്ടൊഴിയേണ്ടിവരും. സ്വദേശിവല്‍ക്കരണത്തിനു പുറമെ പ്രാവീണ്യമുള്ള വിദേശികള്‍ക്കു മാത്രം തൊഴില്‍ നല്‍കാനുള്ള സാധ്യതയും ഒരുക്കുന്നുണ്ട്.
സഊദിയിലെ തൊഴിലിടങ്ങളിലെ വിദേശികളില്‍ നല്ലൊരു ശതമാനവും ആവശ്യമായ യോഗ്യതയോ പ്രാവീണ്യമോ ഇല്ലാത്തവരാണെന്ന ചിന്ത ഭരണാധികാരികളില്‍ ഉയര്‍ന്നിട്ടുണ്ട്. മികവും യോഗ്യതയുമില്ലാത്തവരെ ഒഴിവാക്കി മികച്ചവരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമമാണു പ്രധാനമായും നടക്കുന്നതെന്നാണ് അറിയുന്നത്. വിദേശികള്‍ക്കു വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുന്നുവെന്ന കണക്കുകള്‍ക്കിടയിലും വിദേശ റിക്രൂട്ട്‌മെന്റ് ഉയരുകയാണെന്നാണു റിപ്പോര്‍ട്ട്.
ഇതിനിടയിലാണ്, വിദേശികള്‍ ആശങ്കയോടെ നോക്കിയിരുന്ന സഊദി ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. 2018 മുതല്‍ വിദേശികള്‍ക്ക് ചെലവേറിയ കാലമായിരിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണു ബജറ്റ് വരുന്നത്. നേരത്തേ പ്രഖ്യാപിച്ച ലെവിയടക്കമുള്ള ഫീസുകളില്‍ ഇളവു പ്രഖ്യാപിക്കുമോയെന്ന വിദേശികളുടെ പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിക്കുന്നതാണ് ബജറ്റ്. ഉയര്‍ത്തിയ ഫീസുകള്‍ കുറയ്ക്കില്ല. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും നേരത്തേ പ്രഖ്യാപിച്ച വിവിധ ഫീസ് വര്‍ധനവുകളും ലെവിയും അതുപോലെ തന്നെ തുടരും.എങ്കിലും 12 പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തില്‍ പ്രവാസികള്‍ക്കു പ്രതീക്ഷയുണ്ട്.
അടുത്ത മൂന്നുവര്‍ഷത്തിനിടെ 13,390 കോടി റിയാല്‍ അധികവരുമാനമാണു ലക്ഷ്യമിടുന്നത്. 78,300 കോടി റിയാല്‍ വരവും 97,800 കോടി റിയാല്‍ ചെലവും 19,500 കോടി റിയാല്‍ കമ്മിയുമുള്ള ബജറ്റ് സഊദിചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ്. എണ്ണ വിലയിടിവും മറ്റുമുണ്ടാക്കുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും ശക്തമായ ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതു സഊദിയുടെ സാമ്പത്തികഭദ്രതയെയാണു കാണിക്കുന്നത്.
എണ്ണവില വര്‍ഷങ്ങളായി നിരന്തരം കൂപ്പുകുത്തുകയാണ്. എണ്ണയില്‍നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കേണ്ടെന്ന തീരുമാനം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറക്കുറേ ലക്ഷ്യം പ്രാപിച്ചതായാണു ബജറ്റ് വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ബജറ്റ് കമ്മി 25 ശതമാനം കുറയ്ക്കാന്‍ സാധിച്ചുവെന്നും സന്തുലിത ബജറ്റെന്ന ലക്ഷ്യം 2023 ഓടെ സാക്ഷാല്‍കരിക്കാന്‍ കഴിയുമെന്നും ബജറ്റവതരണ വേളയില്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിരുന്നു. അടുത്തവര്‍ഷം കമ്മി 15 ശതമാനം കുറവാണു പ്രതീക്ഷിക്കുന്നത്.
അഴിമതിവിരുദ്ധ പോരാട്ടം, പൊതുസാമ്പത്തികമേഖലയിലെസുതാര്യത, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നതും ബജറ്റിലെ മുഖ്യപ്രഖ്യാപനമാണ്. വിഷന്‍ 2030 മായി ബന്ധപ്പെട്ടു 12 ഭീമന്‍ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണു പ്രവാസികള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നത്. ഇനിയും തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനങ്ങള്‍ ഇന്ത്യയടക്കമുള്ള വിദേശികള്‍ക്കു തൊഴില്‍സാധ്യത ഉയര്‍ത്തുന്നു. നിരവധി ചെറുകിട പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സഊദി തൊഴില്‍മേഖലയിലും സാമ്പത്തികവിപണിയിലും പുത്തനുണര്‍വുണ്ടാകുമെന്നാണു കരുതുന്നത്. രണ്ടു മെഡിക്കല്‍ സിറ്റികള്‍, ഒമ്പതു സ്‌പോര്‍ട്‌സ് സിറ്റികള്‍, വിദ്യാഭ്യാസമേഖലയില്‍ 431 കെട്ടിടങ്ങളുടെ നിര്‍മാണം, 1296 സുരക്ഷാകേന്ദ്രങ്ങളുടെ നിര്‍മാണം, 5150 കട്ടിലുകള്‍ ഉള്‍ക്കൊള്ളുന്ന 25 ആശുപത്രികള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം.
അടുത്ത ബജറ്റില്‍ കമ്മി മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ എട്ടു ശതമാനത്തിനു താഴെയായി കുറയ്ക്കാനാണു പദ്ധതി. നിലവിലെ വര്‍ഷത്തേതിനെക്കാള്‍ പൊതുചെലവ് 5.6 ശതമാനവും വരുമാനം 12.5 ശതമാനവും കൂടുതലാണ് ഈ ബജറ്റില്‍. വിവിധ പദ്ധതികളിലൂടെ അടുത്തവര്‍ഷം 8500 കോടി റിയാലാണു പ്രതീക്ഷിക്കുന്നത്. നിര്‍ത്തലാക്കിയ സബ്‌സിഡികള്‍ക്കുപകരം സ്വദേശി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണത്തിനായി പ്രതിമാസം 250 കോടി റിയാല്‍ നീക്കിവയ്ക്കും. കൂടാതെ, സൈനികമേഖലയ്ക്ക് 205 ശതകോടി, വിദ്യാഭ്യാസ, തൊഴില്‍ പരിശീലനം 192 ശതകോടി, സാമൂഹ്യ പുരോഗതിക്ക് 147 ശതകോടി, മേഖലക്ക് 101 കോടി, ഗതാഗതം, അടിസ്ഥാന സൗകര്യം എന്നിവക്ക് 54 കോടി എന്നിവയും നീക്കിവച്ചിട്ടുണ്ട്. ജനക്ഷേമകരവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തമാണെന്ന് വിളിച്ചോതുന്നതുമാണ് ബജറ്റെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago