HOME
DETAILS
MAL
കോടതിയില്‍ വനിതകള്‍ക്ക് മുഖാവരണം ധരിക്കാതെ പ്രവേശിക്കാം
backup
December 30 2017 | 03:12 AM
റിയാദ്: സഊദിയില്‍ കോടതികളില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്കുള്ള വസ്ത്ര ധാരണ രീതിയിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി. റിയാദ് ജനറല്‍ കോടതിയിലാണ് വനിതകള്‍ക്ക് മുഖാവരണം ധരിക്കാതെ പ്രവേശിക്കാനുള്ള അനുമതി നല്‍കിയത്.
എന്നാല്‍, വനിതകളുടെ വസ്ത്ര ധാരണ രീതി മാന്യമായതും മര്യാദകള്‍ അനുസരിച്ചുമാകണമെന്നും നിബന്ധന കര്‍ക്കശമാക്കി തുടരും. കഴിഞ്ഞ വര്‍ഷം കോടതി പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ പരിഷ്കരണം നടത്തിയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
മാന്യതയില്ലാത്ത വസ്ത്ര ധാരണയില്‍ എത്തുന്നവര്‍ക്കും മുഖാവരണം ഇല്ലാത്ത വനിതകള്‍ക്കും കോടതിയില്‍ പ്രവേശനമുണ്ടണ്ടാകില്ലെന്ന നിയമമാണ് ഇപ്പോള്‍ പരിഷ്കരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."