മുത്വലാഖ് ബില്‍ പിന്‍വലിക്കണം: ജമാഅത്ത് ഫെഡറേഷന്‍
കൊല്ലം: നടപടിക്രമങ്ങളെ അട്ടിമറിച്ച് പാസാക്കിയ മുത്വലാഖ് ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ക്രീമിലയര്‍ പരിധി എട്ട് ലക്ഷമാക്കി ഉയര്‍ത്തിയ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കേരള സര്‍ക്കാരിന്റെ സമീപനം തിരുത്തി എട്ടു ലക്ഷമാക്കി നടപ്പാക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിടരുത്.
സര്‍ക്കാരിന് പ്രാതിനിധ്യമുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ മേല്‍ നോട്ടത്തില്‍ നടത്തണം. മുത്വലാഖ് ബില്ലിനെതിരേ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുവാനും യോഗം തീരുമാനിച്ചു.
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ്, എം.എ സമദ്, മുന്‍ എം.എല്‍.എ എ.യൂനുസ്‌കുഞ്ഞ്, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി, മേക്കോണ്‍ അബ്ദുല്‍ അസീസ്, കുളത്തൂപുഴ സലീം, പുനലൂര്‍ അബ്ദുല്‍ റഷീദ്, കണ്ണനെല്ലൂര്‍ നിസാമുദ്ദീന്‍, വൈ.ഉമറുദ്ദീന്‍, നൗഷാദ്, പത്തനംതിട്ട ഷാജഹാന്‍ ഹാജി, ജമാലുദ്ദീന്‍ മൗലവി, ഇമാമുദ്ദീന്‍, താജുദ്ദീന്‍, പീരുമേട് അഷറഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."