HOME
DETAILS
MAL
നുണ പ്രചരിപ്പിച്ചാല്‍ ജനം അത് വിശ്വസിക്കില്ല, സൈബര്‍ ആക്രമണം ക്ഷീണം ചെയ്തിട്ടില്ലെന്ന് കെ.കെ ശൈലജ
April 20 2024 | 10:04 AM
വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടാകുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ. വടകര പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശൈലജ.
സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കി എന്ന് ആരും കരുതേണ്ടെന്നും തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ലെന്നും ശൈലജ പറഞ്ഞു. ജനം കാണട്ടെ, മനസ്സിലാക്കട്ടെ. അവഗണിക്കാനാണ് ആദ്യം തീരുമാനിച്ചത്. സഹികെട്ടപ്പോഴാണ് പറഞ്ഞതെന്നും ശൈലജ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."