പ്രവാസികൾക്ക് അധിക വരുമാനം നേടാം; കുവൈത്തിൽ ഇന്ന് മുതൽ പാർട്ട് ടൈം ജോലിക്ക് അനുമതി
പ്രവാസികൾക്ക് അധിക വരുമാനം നേടാം; കുവൈത്തിൽ ഇന്ന് മുതൽ പാർട്ട് ടൈം ജോലിക്ക് അനുമതി
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യമേഖലാ തൊഴിലാളികൾക്ക് ഇന്ന് മുതൽ പാർട്ട് ടൈം ജോലി ചെയ്യാം. പരമാവധി നാല് മണിക്കൂർ വരെയാണ് ജോലിയെടുക്കാൻ അവസരം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ആണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
ഇതോടെ പ്രവാസികൾക്ക് അധിക വരുമാനം ഉണ്ടാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. നിലവിലെ ജോലിക്കൊപ്പം തന്നെ മറ്റൊരു പാർട്ട് ടൈം ജോലി കണ്ടുപിടിച്ചാൽ അതിൽ നിന്നുള്ള വരുമാനം നേടാനാകും. എന്നാൽ, പാർട്ട് ടൈം ജോലിയെടുക്കാൻ ചില നിബന്ധനകൾ പാലിക്കണം.
- നിലവിലെ സ്പോൺസറിൽനിന്ന് എൻഒസി വാങ്ങണമെന്നതാണ് പ്രധാന നിബന്ധന.
- തുടർന്ന് മാനവശേഷി വകുപ്പിൽനിന്ന് പെർമിറ്റ് എടുക്കണം
- ദിവസേന പരമാവധി 4 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാം.
- മറ്റൊരു സ്ഥാപനത്തിൽ പോയോ റിമോട്ട് വർക്കായോ ജോലി ചെയ്യാം.
തൊഴിൽ വിപണിയിൽ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പാർട്ട് ടൈം ജോലി ഭരണകൂടം അനുവദിച്ചത്. ഇതനുസരിച്ച് വിദേശത്തുനിന്ന് പുതിയ റിക്രൂട്ട്മെന്റ് ഒഴിവാക്കുന്നതോടൊപ്പം രാജ്യത്തിനകത്തുള്ള വിദേശികളെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ അഭാവം നികത്താനും സാധിക്കും. അതേസമയം, കരാർ മേഖലയെ പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."