HOME
DETAILS

സഊദി ശർഖിയ്യ റൈഞ്ച് എസ്കെഎസ്ബിവി രൂപീകരിച്ചു

  
backup
January 01 2024 | 08:01 AM

saudi-sharqiya-rainj-sksbv-formed

ദമാം: കിഴക്കൻ സഊദി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശർഖിയ റൈഞ്ച് എസ്കെഎസ്ബി വി രൂപീകരിച്ചു. ദമാം തർബിയ്യത്തുൽ ഇസ്‌ലാം മദ്രസയിൽ നടന്ന ശർഖിയ്യ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ എസ് കെ എസ് ബി വി രൂപീകരണ കൺവെൻഷനിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ശർഖിയ്യ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ഇബ്രാഹീം ദാരിമിയുടെ പ്രാർത്ഥനയോടെയാണ് പുതിയ കമ്മിറ്റിക്ക് രൂപീകരണം നൽകിയത്. സഊദിയിലെ തന്നെ ആദ്യ റൈഞ്ച് എസ് കെ എസ് ബി വി കമ്മിറ്റിയാണ് നിലവിൽ വന്നത്.

ഭാരവാഹികൾ: പ്രസിഡണ്ട്: മഹ്മൂദ് ഹസ്സൻ (ഖോബാർ മദ്രസ), ജനറൽ സെക്രട്ടറി: മുഹമ്മദ് ഇബ്രാഹിം. ടി. കെ (ദമാം മദ്രസ), ട്രഷറർ: മുഹമ്മദ് റയ്യാൻ കണ്ണൂർ (ജുബൈൽ ‌ മദ്രസ്സ), വർക്കിംഗ് സെക്രട്ടറി: അൽസാബിത് കരീം (ദമാം മദ്രസ), വൈസ് പ്രസിഡണ്ടുമാർ: മുഹമ്മദ് നുജൈം (ജുബൈൽ മദ്രസ), മുഹമ്മദ് റിള് വാൻ (അൽഅഹ്സ മദ്രസ), ജോയിൻറ് സെക്രട്ടറിമാർ: മുഹമ്മദ് ഫുആദ് ഇസ്മാഈൽ (അൽഅഹ്സ), മുഹമ്മദ് സഹദ് (റഹീമ മദ്രസ), ജില്ലാ കൗൺസിലർ: മുഹമ്മദ് റയാൻ (ഖോബാർ മദ്രസ), അഡ്വൈസറി ബോർഡ് ചെയർമാൻ: അഷ്റഫ് അഷ്റഫി കരിമ്പ, കൺവീനർ: സജീർ അൽ അസ്അദി കണ്ണൂർ.

ദമാം തർബിയ്യത്തുൽ ഇസ്‌ലാം മദ്രസയിൽ നടന്ന കൗൺസിൽ മീറ്റിൽ കൺവെൻഷൻ ഉദ്ഘാടനം, പ്രാസ്ഥാനികം, സമാപനം എന്നീ മൂന്ന് സെഷനുകളിൽ നടന്നു. ഉദ്ഘാടന സെഷൻ മുസ്തഫ സ്വാബിരി കാഞ്ഞിരപ്പുഴ ഉദ്ഘാടനം ചെയ്തു. പ്രാസ്ഥാനിക സെഷനിൽ സവാദ് ഫൈസി വർക്കല എസ് കെ എസ് ബി വി യെ പരിചയപ്പെടുത്തി, ലീഡർഷിപ്പ് ആൻഡ് ഹെൽത്ത് വിത്ത് എൻജോയ്മെൻറ് എന്ന വിഷയത്തിൽ മൊയ്തീൻ പട്ടാമ്പി വിഷയം അവതരിപ്പിച്ചു. തുടർന്ന് നടന്ന സംഘടന ക്വിസ് മത്സരത്തിൽ ഇബ്രാഹിം ടി കെ ഒന്നാം സ്ഥാനവും, മഹ്മൂദ് ഹസൻ രണ്ടാം സ്ഥാനവും മിദ്ലാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സെഷനിൽ കമ്മിറ്റി രൂപീകരണത്തിന് എസ് ഐ സി ഈസ്റ്റേൺ സോൺ പ്രസിഡണ്ട് അബ്ദുൽ നാസർ ദാരിമി, ജനറൽ സെക്രട്ടറി അഷ്റഫ് അഷ്റഫി, നജ്മുദ്ധീൻ മാസ്റ്റർ, സജീർ അസ്അദി, നൗഷാദ് ദാരിമി എന്നിവർ നേതൃത്വം നൽകി. അഷ്റഫ് അഷ്റഫി സ്വാഗതവും സജീർ അസ്അദി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago