ഗസ്സക്ക് അനുകൂലമായി പോസ്റ്റ്; അള്‍ജീരിയന്‍ ഫുട്ബാള്‍ താരം കുറ്റക്കാരനെന്ന് ഫ്രഞ്ച് കോടതി
ഗസ്സക്ക് അനുകൂലമായി പോസ്റ്റ്; അള്‍ജീരിയന്‍ ഫുട്ബാള്‍ താരം കുറ്റക്കാരനെന്ന് ഫ്രഞ്ച് കോടതി
പാരീസ്: ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട് പോസ്റ്റില്‍ അള്‍ജീരിയന്‍ ഫുട്ബാള്‍ താരം യൂസഫ് അടല്‍ കുറ്റക്കാരനെന്ന് ഫ്രഞ്ച് കോടതി. താരം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ മതവിദ്വേഷം ഉളവാക്കുന്നതാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് നൈസ് ക്രിമിനല്‍ കോടതിയുടെ വിധി. ഫ്രാന്‍സിലെ ലീഗ് വണ്‍ ടീമില്‍ കളിക്കുന്ന യൂസഫിന് 45,000 യുറോ പിഴശിക്ഷയും എട്ടുമാസം സസ്‌പെന്റഡ് തടവു ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ യൂസഫ് അടലിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിലെ ഇസ്‌റാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ യൂസഫ് അടലിട്ട ഒരു പോസ്റ്റാണ് ശിക്ഷക്കാധാരം. അടലിന്റെ പോസ്റ്റ് ജൂതവിരുദ്ധമാണെന്നാണ് ആരോപണം.ഫലസ്തീന്‍ പ്രഭാഷകന്റെ വിഡിയോയാണ് യൂസഫ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ താരത്തെ ഏഴ് മത്സരങ്ങളില്‍നിന്ന് ക്ലബ് അധികൃതര്‍ വിലക്കിയിരുന്നു. 'താരം പങ്കിട്ട പോസ്റ്റിന്റെ സ്വഭാവവും അതിന്റെ ഗൗരവവും കണക്കിലെടുത്ത് അധികാരികള്‍ കൈക്കൊള്ളാവുന്ന ഏതെങ്കിലും നടപടിക്ക് മുമ്പ് ഉടന്‍ അച്ചടക്ക നടപടിയെടുക്കാന്‍ ക്ലബ് തീരുമാനിച്ചു' എന്നാണ് സസ്‌പെന്‍ഷന് മുമ്പ് ക്ലബ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നത്. 27കാരനായ ഡിഫന്‍ഡര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ 'ഭീകരതയെ ന്യായീകരിച്ചു' എന്ന പരാതിയെ തുടര്‍ന്ന് നവംബറില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പോസ്റ്റ് ഉടന്‍ നീക്കുകയും താന്‍ വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. താരം പോസ്റ്റിന്റെ പേരില്‍ മാപ്പപേക്ഷിച്ചക്കുകയും ചെയ്തു. എന്നാല്‍ നീസ് മേയറുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും മറ്റും അഭ്യര്‍ഥനയെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ നടക്കുന്ന ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ 22,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അരലക്ഷത്തിലേറ് ഫലസ്തീനികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സസ്പെൻഡ് ചെയ്ത ജയിൽ ശിക്ഷ എന്നതിനർത്ഥം, കോടതി നിശ്ചയിച്ചിട്ടുള്ള ചില വ്യവസ്ഥകൾ പാലിക്കുന്നിടത്തോളം, വ്യക്തി ഉടനടി ശിക്ഷ അനുഭവിക്കേണ്ടതില്ല എന്നാണ്. ഒരു നിശ്ചിത കാലയളവിൽ വ്യക്തി മറ്റൊരു കുറ്റകൃത്യം ചെയ്യുകയോ അല്ലെങ്കിൽ നിർദ്ദിഷ്ട വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ, സസ്പെൻഡ് ചെയ്ത ശിക്ഷ സജീവമാക്കാം, കൂടാതെ അവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഉടനടി തടവിലാക്കാതെ പുനരധിവാസത്തിന് ഇത് അവസരമൊരുക്കുന്നു, എന്നാൽ തടവ് ഒഴിവാക്കുന്നതിന് അനുസരണം നിർണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."