വീണ്ടും പുലിയുടെ ആക്രമണം, 23 കാരിക്ക് പരുക്ക്; പ്രതിഷേധം ശക്തം, പന്തല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍
വീണ്ടും പുലിയുടെ ആക്രമണം, 23 കാരിക്ക് പരുക്ക്; പ്രതിഷേധം ശക്തം, പന്തല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍
പന്തല്ലൂര്‍: വീണ്ടും പുലിയുടെ ആക്രമണം. പന്തല്ലൂരിന് സമീപം ഗൂഡല്ലൂര്‍ പടച്ചേരിയില്‍ ഇരുപത്തിമൂന്നുകാരിയെ വീടിനുമുന്നില്‍ നിന്നാണ് പുലി ആക്രമിച്ചത്. യുവതിയെ ഗൂഡലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തല്ലൂരില്‍ ഇന്നലെ മൂന്നുവയസ്സുകാരിയെ ആക്രമിച്ച് കൊന്നതിന് പിന്നാലെയാണ് വീണ്ടും പുലിയുടെ ആക്രമണം.
പുലിയുടെ ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് റോഡടക്കം ഉപരോധിച്ച് പ്രതിഷേധത്തിലാണ്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളുടെ അതിര്‍ത്തികളില്‍ വാഹനങ്ങള്‍ തടയുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രഖ്യാപിച്ചു. നാടുകാണി, വയനാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും തടയുമെന്നും സംഘടനകള്‍ പ്രഖ്യാപിച്ചു
ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് ആദിവാസി യുവതിയെ പുലി ആക്രമിച്ചത്. കുഞ്ഞിനെ കൊന്ന പുലി തന്നെയാണ് ഇതെന്നാണ് നാട്ടുകാരുടെ നിഗമനം. പന്തല്ലൂര്‍ തൊണ്ടിയാളത്തില്‍ മൂന്ന് വയസ്സുകാരിയെ വയസ്സുകാരിയെ ആണ് കഴിഞ്ഞ ദിവസം പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
കഴിഞ്ഞ ഒരുമാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെണ്‍കുട്ടിയേയും പുലി ആക്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."