'ഷര്‍ട്ടില്‍ പിടിച്ചത് മറന്നിട്ടില്ല; പിണറായിയുടെ സെക്യൂരിറ്റി ഗാര്‍ഡായി പൊലീസ് മാറി' രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: താന്‍ കൊലക്കേസിലെ പ്രതിയല്ലെന്നും പൊലീസ് ഷര്‍ട്ടില്‍ പിടിച്ചത് മറന്നിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായതുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ രാഹുലിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്നതിനു മുന്നോടിയായി വൈദ്യപരിശോധന പൂര്‍ത്തിയാക്കി പുറത്തെത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുലിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിനിടയാക്കി. വളരെ പണിപ്പെട്ടാണു പൊലീസ് ജീപ്പിലേക്കു രാഹുലിനെ കയറ്റിയത്.
'മാധ്യമങ്ങളുമായി സംസാരിച്ചിട്ടേ പോകൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ വെറും സെക്യൂരിറ്റി ഗാര്‍ഡ് ആയി പൊലീസ് മാറി. ഏരിയ സെക്രട്ടറിയേപ്പോലെ സിഐ പെരുമാറുകയാണ്. രാവിലെ മുതല്‍ പ്രശ്നമാണ്. എല്ലാ നടപടികളോടും സഹകരിച്ചയാളാണു ഞാന്‍. എന്റെ ഷര്‍ട്ടില്‍ പിടിച്ചതു മറന്നിട്ടില്ല. എനിക്കു സംസാരിക്കണം, ഞാന്‍ കൊലക്കേസിലെ പ്രതിയല്ല. ശശി പറഞ്ഞിട്ടാണോ നടപടി' രാഹുല്‍ ചോദിച്ചു.
'ഷര്‍ട്ടില്‍ പിടിച്ചത് മറന്നിട്ടില്ല; പിണറായിയുടെ സെക്യൂരിറ്റി ഗാര്‍ഡായി പൊലീസ് മാറി' രാഹുല്‍ മാങ്കൂട്ടത്തില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."