യുദ്ധവേളയിലെ നികുതി വര്‍ദ്ധന; നെതന്യാഹുവിന് കത്ത് നല്‍കി ബാങ്ക് ഓഫ് ഇസ്‌റാഈല്‍
ഹമാസുമായുള്ള സംഘര്‍ഷം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ 2024 സാമ്പത്തിക വര്‍ഷത്തിലെ ചെലവുകള്‍ കുറയ്ക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും ഇസ്‌റാഈല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇസ്‌റാഈല്‍ ഗവര്‍ണ്ണര്‍ അമീര്‍ യാറോണ്‍.പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ധനമന്ത്രി ബെസാലെല്‍ സിമോട്രിച്ചിനുമാണ് ഗവര്‍ണര്‍ കത്തയച്ചത്.ബജറ്റില്‍ ചെലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്‍മേല്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഗവര്‍ണര്‍ കത്ത് നല്‍കുന്നത്.
അതേസമയം, ചെലവ് ചുരുക്കല്‍ നിര്‍ദേശങ്ങള്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ മന്ത്രി ഇഡിത് സില്‍മാന്‍ രംഗത്ത് വന്നു.നിര്‍ദേശങ്ങള്‍ആശ്ചര്യപ്പെടുത്തുന്നതാണെന്നും ട്രഷറിയുടെ ക്രമരഹിതമായ പ്രവര്‍ത്തനരീതി തന്റെ മന്ത്രാലയം അംഗീകരിക്കില്ലെന്നും സില്‍മാന്‍ പറയുന്നു. പുതിയ നികുതി നിര്‍ദേശങ്ങള്‍ വ്യാപാരികള്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ദോഷം ചെയ്യുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
Content Highlights:Netanyahu Draws Central Bank Warning of Lost Years Over Budget
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."