HOME
DETAILS

അത്ഭുതങ്ങളുടെയും പുണ്യങ്ങളുടെയും റജബ

  
backup
January 11 2024 | 18:01 PM

rajab-of-miracles-and-virtues

മുഹമ്മദ് റഹ്‌മാനി മഞ്ചേരി


അനുഗ്രഹങ്ങളാല്‍ നിറഞ്ഞ മാസമാണ് റജബ്. ഇൗ മാസം പിറന്നാല്‍ തിരുനബി(സ്വ) റജബിലും ശഅ്ബാനിലും ബറക്കത്ത് ചെയ്യാനും റമദാനിനെ എത്തിച്ചുതരുവാനുമായിപ്രാര്‍ഥിക്കുമെന്ന് ഹദീസിലുണ്ട്. ഉസ്മാന്‍(റ) റജബ് പിറന്നാല്‍ കടങ്ങളും സക്കാത്തുകളും കൊടുത്തു വീട്ടാന്‍ കല്‍പിക്കുമായിരുന്നു എന്ന് ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി(റ) ഗുന്‍യയില്‍ വിവരിക്കുന്നുണ്ട്. പൂര്‍വകാലങ്ങളിലേ പരിഗണന നല്‍കിയ മാസമാണിത്.


റജബിന്റെ മഹത്വത്തിലേക്ക് സൂചന നല്‍കുന്ന ധാരാളം സ്വഹീഹായ ഹദീസുകളെ ഇബ്‌നു ഹജറില്‍ അസ്ഖലാനി തബ്‌യീനുല്‍ അജബിന്റെ പ്രാരംഭത്തില്‍ കൊടുത്തിട്ടുണ്ട്. ഉസാമതുബ്‌നു സൈദ് (റ)നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്യുന്നു; ‘ഞാന്‍ ചോദിച്ചു, നബിയേ, ശഅ്ബാനില്‍ നോമ്പെടുക്കുന്നതുപോലെ മറ്റു മാസങ്ങളില്‍ നിങ്ങളെ കാണുന്നില്ലല്ലോ’?. നബി(സ്വ) പറഞ്ഞു: ‘റജബിന്റെയും റമദാനിന്റെയും ഇടയില്‍ അശ്രദ്ധയില്‍പെട്ടുപോകുന്ന മാസമാണ് ശഅ്ബാന്‍...’


റമദാനെപ്പോലെ പരിഗണന നല്‍കിയിരുന്ന മാസമാണ് റജബെന്ന് ഇതില്‍നിന്ന് വായിച്ചെടുക്കാമെന്ന് ഇബ്‌നു ഹജറുല്‍ അസ്ഖലാനി വിവരിക്കുന്നു(അതേ ഗ്രന്ഥം: പേ: 12). അബൂദാവൂദ് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: ‘പ്രവാചക സവിധത്തില്‍ മുസ്‌ലിമായി, പിന്നെ ഒരുവര്‍ഷത്തിനുശേഷം നബിയെ കാണാന്‍ വന്ന ബാഹിലിയ്യുടെ മെലിഞ്ഞൊട്ടിയ ശരീരം കണ്ട് തിരുനബി(സ്വ) ചോദിച്ചു: ‘എന്തു പറ്റി നിനക്ക്’. രാത്രിമാത്രം ഭക്ഷണം കഴിക്കുകയും പകല്‍ മുഴുവന്‍ വ്രതമെടുക്കുകയും ചെയ്ത കാര്യം ബാഹിലി ഉണര്‍ത്തിയപ്പോള്‍ ‘എന്തിനാണ് സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്നതെന്ന്’ ആക്ഷേപിക്കുകയും വ്രതമെടുക്കേണ്ട രീതി പറഞ്ഞു കൊടുക്കുകയും ചെയ്തതില്‍ യുദ്ധം ഹറാമായ മാസത്തിലെ ചില ദിനങ്ങള്‍ നോമ്പെടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. യുദ്ധം ഹറാമായ പരിശുദ്ധ മാസത്തില്‍ വ്രതമെടുക്കുന്നതിനെ അനുവദിക്കൽ ഈ ഹദീസിലുണ്ടെന്നു മനസിലാക്കാന്‍ സാധിക്കും. റജബ് യുദ്ധം ഹറാമായ മാസങ്ങളിലൊന്നാണല്ലോ.


"റജബ് നന്മ നടാനും ശഅ്ബാന്‍ നന്മ വളര്‍ത്താനും റമദാന്‍ നന്മ കൊയ്യാനുമുള്ള മാസങ്ങളാണ്. റജബില്‍ ഈമാനിന്റെ വിത്ത് ഹൃദയത്തിലിടണം. ശഅ്ബാനില്‍ അതിനെ പരിപാലിക്കണം, എന്നിട്ട് അതിന്റെ ഫലം റമദാനില്‍ കൊയ്‌തെടുക്കണം’ എന്ന് മഹത്തുക്കള്‍ വിവരിച്ചിട്ടുണ്ട്. അതുകൊണ്ട് റജബില്‍ തുടക്കം കുറിക്കുന്ന സല്‍പ്രവൃത്തികള്‍ ശഅ്ബാനില്‍ നിലനിർത്താനും വളര്‍ത്തിയെടുക്കാനും ശ്രമിച്ചാല്‍ റമദാനിലും തുടര്‍ന്നും സമൃദ്ധമായി ജീവിതത്തിലുണ്ടാകുമെന്ന് പണ്ഡിതന്മാര്‍ പഠിപ്പിച്ചിരിക്കുന്നു.


ദുന്നൂനുല്‍ മിസ്‌രി(റ) പറയുന്നു. ‘റജബ് ആഫാത്തുകള്‍(തിന്മ) വെടിയാനും ശഅ്ബാന്‍ ത്വാഅത്തുകള്‍(വഴിപ്പെടുക) പ്രവര്‍ത്തിക്കാനും റമദാന്‍ കറാമത്തുകള്‍ പ്രതീക്ഷിക്കുവാനുമുള്ള മാസങ്ങളാണ്. ആഫത്തുകള്‍ വെടിയാതെ, ത്വാഅത്തുകള്‍ ചെയ്യാതെ അല്ലാഹുവിന്റെ കറാമത്തുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട’(ഗുന്‍യ, പേ: 178).
അനസ് ബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘തേനിനേക്കാള്‍ മധുരമുള്ളതും പാലിനേക്കാള്‍ വെളുത്തതും റജബെന്നു പേരുള്ളതുമായ ഒരു നദി സ്വര്‍ഗത്തിലുണ്ട്. റജബിലൊരു ദിനം നോമ്പെടുത്താല്‍ ആ നദിയില്‍നിന്ന് അല്ലാഹു കുടിപ്പിക്കുന്നതാണ്’(ഇസ്ബഹാനി, അത്തര്‍ഗീബു വത്തര്‍ഹീബ്, ഹദീസ് നമ്പര്‍: 1820, സൂബൈദി, ഇത്ഹാഫ്, വാള്യം: 10, പേ: 533).


റജബിന്റെ മഹത്വം സാക്ഷ്യപ്പെടുത്തുന്ന ധാരാളം ഹദീസുകളുണ്ട്. അബൂഹുറൈറ(റ)നിന്ന് ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുന്നു.‘റമദാനിന്റെശേഷം നബി(സ്വ) വ്രതമെടുക്കുന്ന മാസങ്ങള്‍ റജബും ശഅ്ബാനുമാണ്’. അനസ്(റ)ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെയുണ്ട്: ‘റജബ് പ്രവേശിച്ചാല്‍ തിരുനബി(സ്വ) പറയും: അല്ലാഹുമ്മ ബാരിക്‌ലനാ ഫീ റജബിന്‍ വശഅ്ബാന്‍ വബല്ലിഗ്‌നാ റമദാന്‍’. ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ്വ)പറഞ്ഞു: ‘റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാന്‍ എന്റെ മാസവും റമദാന്‍ എന്റെ ഉമ്മത്തിന്റെ മാസവുമാണ്’. ഇത്തരം ധാരാളം ഹദീസുകളുണ്ട്.


നബി(സ്വ)യുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രവും അത്ഭുത സംഭവവുമായ ഇസ്‌റാഅ്, മിഅ്‌റാജ് ഉണ്ടായത് ഈ റജബിലാണെന്നാണ് പ്രബലാഭിപ്രായം. ഇതിന്റെ സമര്‍ഥനത്തിന് ഇമാം ഇബ്‌നു ദിഹ്‌യത്ത്(റ) ‘അല്‍ ഇബ്തിഹാജു ഫീ അഹാദീസില്‍ മിഅ്‌റാജ്’ എന്നൊരു ഗ്രന്ഥംതന്നെ രചിച്ചു. തിരുനബി(സ്വ)യുടെ ആത്മാവും ശരീരവും ഒന്നിച്ചാണ് ആ പ്രയാണമുണ്ടായതെന്നുകൂടി എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ട് പ്രസ്തുത ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്.


ഇസ്‌റാഅ് അനവധി സ്വഹാബത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉമറബ്‌നു ഖത്വാബ്(റ), അലി(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), അബൂദറ്(റ), മാലിക് ബ്‌നു സ്വഅ്‌സ്വഅത്ത്(റ), അബൂഹുറൈറ(റ), അബൂസഈദില്‍ ഖുദ്‌രിയ്യ് (റ), ശദ്ദാദബ്‌നു ഔസ്(റ), ഉബയ്യബ്‌നു കഅ്ബ്(റ), അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്(റ), ജാബിറബ്‌നു അബ്ദില്ല(റ), ഹുദൈഫത്തുല്‍ യമാനി(റ) തുടങ്ങി മുതവാതിറിന്റെ പദവിയിലേക്ക് ഉയരുന്ന റിപ്പോര്‍ട്ട് പരമ്പര ഇസ്‌റാഇന്റെ സംഭവത്തിലുണ്ട്(ഇബ്‌നു ദിഹ്‌യത്ത്, അല്‍ ഇബ്തിഹാജു ഫീ അഹാദീസില്‍ മിഅ്‌റാജി, പേ:59).


റജബ് പല മഹത്ത്വങ്ങള്‍ക്കും പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കും സാക്ഷിയാവുകയും ചെയ്ത മാസമാണ്. വിശുദ്ധ ഖുര്‍ആന്‍തന്നെ യുദ്ധം ഹറാമായ മാസങ്ങളെ വിവരിക്കുന്നതിലൂടെ ഈ റജബിന്റെ പവിത്രതകൂടി പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു. ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അവന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം ഹറാമായ മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കരുത്’(ഖു:9: 36).


ഒരഭിപ്രായപ്രകാരം വഹ്‌യിന് തുടക്കം കുറിക്കുന്നത് ഹിജ്‌റക്ക് പതിമൂന്ന് കൊല്ലം മുമ്പ് റജബ് ഇരുപത്തി ഏഴിനായിരുന്നു. ഹിജ്‌റ ആറാം വര്‍ഷം റജബ് പതിനേഴിനാണ് പ്രസിദ്ധമായ ഖിബ്‌ല മാറ്റമുണ്ടാകുന്നത്. ഹിജ്‌റയുടെ ഒമ്പതാം മാസത്തില്‍ റജബ് ഇരുപത്തിഒമ്പതിനാണ് തബൂക്ക് യുദ്ധമുണ്ടായത്. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമായ സ്‌പെയ്ന്‍ വിജയമുണ്ടാകുന്നത് ഹിജ്‌റ തൊണ്ണൂറ്റിമൂന്നില്‍ റജബ് നാലിനാണ്. അതുപോലെ കുരിശ് പടയില്‍നിന്ന് ബൈതുല്‍ മുഖദ്ദസിനെ മോചിപ്പിക്കുന്നത് ഹിജ്‌റ അഞ്ഞൂറ്റി എമ്പത്തിമൂന്നില്‍ റജബ് ഇരുപത്തി ഏഴിനാണ്.
പൂര്‍വകാല ചരിത്രങ്ങളിലും റജബിലുണ്ടായ അനവധി സംഭവങ്ങള്‍ കാണാന്‍ കഴിയും. ഇബ്‌റാഹീമുനഖഹി(റ) പറയുന്നു. ‘റജബ് അല്ലാഹുവിന്റെ മാസമാണ്. നൂഹ് നബി(അ) കപ്പലില്‍ കയറിയത് ഈ മാസത്തിലാണ്. അന്ന് അദ്ദേഹത്തിനോടും കൂടെയുള്ളവരോടും വ്രതമെടുക്കാന്‍ അല്ലാഹു കല്‍പിച്ചു. അതിനാല്‍ വെള്ളപ്പൊക്കത്തില്‍നിന്ന് അവര്‍ രക്ഷപ്പെട്ടു’(ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി, ഗുന്‍യ, പേ: 175).


ഇത്തരത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയത്തിന്റെയും അനുഗ്രഹത്തിന്റെയും പാഥേയമായി റജബ് തിളങ്ങിനിന്നത് ചരിത്രമാണ്. പരിശുദ്ധ റമദാനിനെ വിശ്വാസി വരവേല്‍ക്കാന്‍ തുടക്കം കുറിക്കുന്ന ഈ മാസത്തെ കരുതലോടെയും ശ്രദ്ധയോടെയും സല്‍കര്‍മങ്ങളെക്കൊണ്ട് ധന്യമാക്കണമെന്നത് അനിവാര്യമാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago