HOME
DETAILS

നിങ്ങളുടെ വോട്ടര്‍ ഐഡി ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം ഈസിയായി

  
backup
January 12 2024 | 10:01 AM

voters-id-doenloading-latest

വോട്ടര്‍ ഐഡി ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം

വോട്ടര്‍ ഐഡി കയ്യില്‍ കൊണ്ടു നടക്കേണ്ട ഈസിയായി ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. 2021ലെ വോട്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ചാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡിജിറ്റല്‍ വോട്ടേഴ്‌സ് ഐഡി കാര്‍ഡ് പുറത്തിറക്കിയത്.

'ഇ-വോട്ടര്‍ കാര്‍ഡ്‌സ്' എന്നത് നിങ്ങളുടെ വോട്ടര്‍ ഫോട്ടോ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പാണ്. അവ ഡൗണ്‍ലോഡ് ചെയ്യാന്‍ എളുപ്പവുമാണ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലോ കമ്പ്യൂട്ടറിലോ പിഡിഎഫ് ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മറ്റേതെങ്കിലും ഡിവൈസുകളിലോ ഈ എഡിറ്റ് ചെയ്യാന്‍ സാധിക്കാത്ത PDF ഫോര്‍മാറ്റിലുള്ള ഫയലുകള്‍ . ഇതുകൂടാതെ, നിങ്ങളുടെ ഡിജിറ്റല്‍ വോട്ടര്‍ ഐഡി ഡിജിലോക്കര്‍ പോലുള്ള ഡിജിറ്റല്‍ ലോക്കറുകളിലും സൂക്ഷിക്കാം.

ഡിജിറ്റലായി നിങ്ങളുടെ വോട്ടര്‍ ഐഡി ഡൌണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി കണക്റ്റ് ചെയ്തിട്ടുണ്ട് എന്നുള്ള കാര്യം ഉറപ്പിക്കുക. ഇ-വോട്ടര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് തന്നെ KYC പ്രക്രിയ പൂര്‍ത്തിയാക്കണം. ഡിജിറ്റല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫിസിക്കല്‍ വോട്ടര്‍ ഐഡി (അല്ലെങ്കില്‍ EPIC നമ്പര്‍) കയ്യില്‍ സൂക്ഷിക്കുക.

ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ

  • നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഏതെങ്കിലും വെബ് ബ്രൗസര്‍ തുറക്കുക.
    ഡിജിറ്റല്‍ വോട്ടര്‍ ഐഡി ലഭിക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://eci.gov.in/e-epic/ സന്ദര്‍ശിക്കുക.
  • ഡൗണ്‍ലോഡ് e-EPIC ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
  • വെബ്പേജിന്റെ മുകളിലുള്ള e-EPIC ഡൗണ്‍ലോഡ് ബട്ടണ്‍ അമര്‍ത്തുക.
  • നിങ്ങള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്ത യൂസര്‍ ആണെങ്കില്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കുക.
  • രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
  • നിങ്ങള്‍ പോര്‍ട്ടലില്‍ കയറി ഡൗണ്‍ലോഡ് ഇ-എപ്പിക് ലിങ്കില്‍ ടാപ്പുചെയ്ത് നിങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡില്‍ പ്രിന്റ് ചെയ്തിരിക്കുന്ന 10 അക്കങ്ങളുള്ള EPIC നമ്പര്‍ ടൈപ്പ് ചെയ്യുക.
  • സ്‌ക്രീനില്‍ കാണുന്ന നിങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുക.
    ഫോണില്‍ വരുന്ന ഒടിപി വെബ്‌സൈറ്റില്‍ നല്‍കുക.
  • ഇനി ഡിജിറ്റല്‍ വോട്ടര്‍ ഐഡി ഡൗണ്‍ലോഡ് ചെയ്യാന്‍ ഡൗണ്‍ലോഡ് e-EPIC അമര്‍ത്തുക. നിങ്ങളുടെ ഡിജിറ്റല്‍ വോട്ടര്‍ ഐഡി എഡിറ്റ് ചെയ്യാനാവാത്ത PDF ഫോര്‍മാറ്റിലാണ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago