മലയാളം സര്‍വകലാശാലയിലെ എസ്.എഫ്.ഐ ജയം റദ്ദാക്കി ഹൈക്കോടതി
മലയാളം സര്‍വകലാശാലയിലെ എസ്.എഫ്.ഐ ജയം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: മലയാളം സര്‍വകലാശാല യൂണിയന് സെനറ്റ് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ എതിര്ല്ലാതെ വിജയിച്ചത് റദ്ദാക്കി ഹൈക്കോടതി. എം.എസ്.എഫ് നല്കിയ ഹരജിയിലാണ് ഉത്തരവ്. സെനറ്റിലേക്കും വിദ്യാര്‍ഥി യൂണിയനിലേക്കും നടന്ന തെരഞ്ഞെടുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്.
നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നതിലും സൂക്ഷ്മ പരിശോധനയിലും അട്ടിമറി ഉണ്ടായിരുന്നെന്നാണ് എം.എസ്.എഫ് പ്രവര്‍ത്തകരുടെ ആരോപണം. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 9 ജനറല്‍ സീറ്റിലും 11 അസോസിയേഷന് സീറ്റിലും സെനറ്റിലുമാണ് എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചത്.
ഹരജിക്കാരില്‍ ആദ്യത്തെയാളായ ഫൈസല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതു തള്ളുകയായിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. രണ്ടും മൂന്നും ഹരജിക്കാന് ചെയര്‍പഴ്സന്‍, സ്പോര്‍ട്സ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ടോക്കണ്‍ നിഷേധിച്ചതോടെ ഇവര്‍ക്കു പത്രിക നല്‍കാനായില്ല. ഇതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."