190 കി.മീ റേഞ്ച്, അന്യായ പവര്‍, ചെറിയ വിലയില്‍ ഒരു 'കിടിലന്‍' ഇലക്ട്രിക്ക് ബൈക്ക്
ഇരുചക്ര വാഹന മാര്‍ക്കറ്റില്‍ 'ഇലക്ട്രിക്ക് വാഹനം' എന്നാല്‍ കേവലം ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ മാത്രമാണെന്ന അവസ്ഥക്ക് മാറ്റം വരികയാണ്. ഇലക്ട്രിക്ക് ബൈക്കുകളില്‍ കാര്യമായ പരീക്ഷണത്തിന് കമ്പനികള്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ തന്നെറിവോള്‍ട്ട് RV400, ഓബെന്‍ റോര്‍, ടോര്‍ക്ക് ക്രാറ്റോസ്, മാറ്റര്‍ ഏറ, അള്‍ട്രാവയലറ്റ് F77 പോലുള്ള ഇ ബൈക്കുകള്‍ക്ക് മാര്‍ക്കറ്റില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോള്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്വിച്ച് മോട്ടോകോര്‍പ്പിന്റെ പുതിയ CSR 762 എന്നൊരു ഇ-ബൈക്ക് മോഡലിനെ മാര്‍ക്കറ്റിലേക്കെത്തിക്കാനൊരുങ്ങുകയാണ്. നേരത്തെ തന്നെ മാര്‍ക്കറ്റില്‍ അവതരിപ്പിച്ച വാഹനത്തിന്റെ വിലയും മറ്റ് വിശദാംശങ്ങളും കമ്പനി ഇപ്പോഴാണ് പുറത്ത് വിട്ടിരിക്കുന്നത്.CSR 762 ഇബൈക്കിന് 1,89,999 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. മികച്ച ഡിസൈനില്‍ പുറത്തെത്തിച്ചിരിക്കുന്ന ഈ വാഹനത്തിനെ 100 കോടിയിലധികം രൂപ മുതല്‍ മുടക്കിലാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്.
155 കിലോഗ്രാം മാത്രം ഭാരമുള്ള ഇലക്ട്രിക് ബൈക്കിന് പരമാവധി 10 kW (13.4 bhp) പവറില്‍ 56 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ചെയിന്‍ ഡ്രൈവ് മോഡലായ വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 190 കിലോമീറ്റര്‍ റേഞ്ച് വരെ ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പരമാവധി 120 കി.മീ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ബൈക്ക് അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ഷോറൂമുകള്‍ വഴിയാണ് സ്വന്തമാക്കാന്‍ സാധിക്കുക.
Content Highlights:svitch csr 762 electric bike launched with 190 km range
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."