HOME
DETAILS

യമനില്‍ വീണ്ടും യു.എസ്- യു.കെ ആക്രമണം; തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഹൂതികള്‍

  
backup
January 13 2024 | 03:01 AM

explosions-heard-as-yemens-capital-bombed-for-second-night

യമനില്‍ വീണ്ടും യു.എസ്- യു.കെ ആക്രമണം; തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഹൂതികള്‍

സന: തുടര്‍ച്ചയായ രണ്ടാം ദിനവും യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ് ആക്രമണം. സനയില്‍ വീണ്ടും ആക്രണം. തീരനഗരമായ ഹുദൈദയിലും വ്യോമസേനാതാവളത്തിലുമാണ് ആക്രമണം നടത്തിയത്.

സനയില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രാത്രി നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 73 ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതായി ഹൂതി സൈനിക വക്താവ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ യു.എസ് ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഫലസ്തീന്‍ ജനതയ്‌ക്കെതിരേ ഇസ്‌റാഈല്‍ തുടരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ ചെങ്കടലില്‍ അന്താരാഷ്ട്ര വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് ഹൂതികള്‍ പതിവാക്കിയിരുന്നു. ഇതിന് മറുപടിയായാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും നടപടിയെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ അഞ്ചു ഹൂതി പോരാളികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ചെങ്കടലില്‍ ഹൂതി ഭീഷണി ചെറുക്കുന്നതിന് ശക്തമായ തിരിച്ചടിക്ക് മടിക്കില്ലെന്ന് വ്യാഴാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം. സമുദ്രസഞ്ചാരത്തിനും ചരക്കുനീക്കത്തിനും വിഘാതം സൃഷ്ടിക്കുന്നതോ തങ്ങളുടെ പൗരന്മാരുടെ ജീവന്‍ അപഹരിക്കുന്നതോ ആയ ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നതിന് ശക്തമായ തെളിവാണ് യമനിലെ വ്യോമ, നാവിക ആക്രമണങ്ങളെന്ന് ബൈഡന്‍ പറഞ്ഞു.
സംഭവത്തെ ഹൂതികള്‍ അപലപിച്ചു. നടപടി കിരാതം എന്ന് വിശേഷിപ്പിച്ച അവര്‍, ചെങ്കടലില്‍ ഇസ്‌റാഈലിലേക്ക് പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത് അവസാനിപ്പിക്കില്ലെന്നും പറഞ്ഞു.

2016ന് ശേഷം ഇതാദ്യമായാണ് യമനി മണ്ണില്‍ വിദേശശക്തികള്‍ ആക്രമണം നടത്തുന്നത്. ചെങ്കടലിലെ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്ന ഹൂതികള്‍ക്കെതിരായ യു.എസിന്റെ ആദ്യത്തെ സൈനിക നീക്കം കൂടിയാണിത്. പത്തുവര്‍ഷത്തോളമായി യമനില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മഹാഭൂരിഭാഗവും ഭരിക്കുന്നത് ഹൂതികളാണ്. ഗസ്സയില്‍ അധിനിവേശ സേനയെ ചെറുക്കുന്ന ഹമാസിനെ ശക്തമായി പിന്തുണയ്ക്കുന്നവര്‍ കൂടിയാണവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago