ഗസ്സയില്‍ കണ്ണില്ലാ ക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 151 ഫലസ്തീനികള്‍
ഗസ്സയില്‍ കണ്ണില്ലാ ക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 151 ഫലസ്തീനികള്‍
ഗസ്സ സിറ്റി: ഗസ്സയില്‍ കണ്ണില്ലാ ക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗസ്സയില്‍ 24 മണിക്കൂറിനിടെ 151 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 248 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച മധ്യ ഗസ്സയിലെ അല്‍ മഷാലയിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് ഫലസ്തീനികളാണ് കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 23,708 ഫലസ്തീനികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 60,005 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 7,000 പേരെ കാണാതായിട്ടുണ്ട്. എന്നാല്‍, ഇവരെ ഔദ്യോഗിക മരണസംഖ്യയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 117 ആയെന്ന് സര്‍ക്കാര്‍ മാധ്യമ ഓഫിസ് അറിയിച്ചു. ഫുആദ് അബൂ ഖമ്മാഷ്, മുഹമ്മദ് അല്‍ തലാത്തിനി എന്നിവരാണ് ഒടുവില്‍ കൊല്ലപ്പെട്ടത്.
അതിനിടെ, യമനില്‍ ഹൂതികള്‍ക്കെതിരെ അമേരിക്കയും ബ്രിട്ടനും സംയുക്തമായി തുടര്‍ച്ചയായ രണ്ടാം നാളും ആക്രണം നടത്തി. ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികള്‍ പ്രതികരിച്ചിട്ടുണ്ട്.
ഗസ്സയില്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കുന്നതില്‍ ഇസ്‌റാഈല്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ ഏജന്‍സി കുറ്റപ്പെടുത്തി. ആക്രമണം നടത്തുമ്പോള്‍ വിവേചനവും മുന്‍കരുതലും വേണമെന്ന അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്‌റാഈല്‍ ലംഘിക്കുകയാണെന്ന് മനുഷ്യാവകാശങ്ങള്‍ക്കുള്ള യു.എന്‍ ഹൈ കമീഷണര്‍ ഓഫിസ് വക്താവ് എലിസബത്ത് ത്രോസ്സെല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."