HOME
DETAILS

ഉപഭോക്താവിന്റെ പരാതി പരിഹരിക്കുന്നതില്‍ വീഴ്ച; ഹ്യുണ്ടായ്ക്ക് പിഴ 2.25 ലക്ഷം

  
backup
January 15 2024 | 13:01 PM

hyundai-dealership-compensation-faulty-apple-carpla

ഉപഭോക്താവിന്റെ പരാതി പരിഹരിക്കുന്നതില്‍ വീഴ്ച; ഹ്യുണ്ടായ്ക്ക് പിഴ 2.25 ലക്ഷംഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ കാറുകള്‍ സ്വന്തമാക്കുമ്പോള്‍ പലര്‍ക്കും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. നിര്‍മ്മാണ തകരാറുകളോ അല്ലെങ്കില്‍ മറ്റ് പ്രശ്‌നങ്ങളോ ഉള്ള കാറുകള്‍ ഉപഭോക്താക്കളുടെ മേല്‍ ഡീലര്‍ഷിപ്പുകള്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള ചില പ്രവണതകളാണ് ഇതിന് പിന്നില്‍.


ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് ഉപഭോക്താക്കള്‍ കണ്ടെത്തിയാലും ഡീലര്‍ഷിപ്പുകള്‍ സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാറാണ് പതിവ്. ഇപ്പോള്‍ തകരാറുള്ള കാര്‍ വിറ്റ ഡീലര്‍ഷിപ്പിന് ഉപഭോക്തൃ കോടതിയില്‍ നിന്നും ലഭിച്ച പിഴയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.

ഹ്യുണ്ടായി ഡീലര്‍ഷിപ്പിനും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിനുമാണ്
ബെംഗളൂരു അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നിന്നും പിഴ ലഭിച്ചിരിക്കുന്നത്.ആപ്പിള്‍ കാര്‍പ്ലേ സംവിധാനം തകരാറിലായ i20 ഹാച്ച്ബാക്ക് വാങ്ങിയ ഉപഭോക്താവിനാണ് 2.25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക.


കര്‍ണാടകയിലെ ബെംഗളൂരുവിലുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പായ ബ്ലൂ ഹ്യൂണ്ടായിക്കാണ് ഉപഭോക്താവിന് കനത്ത തുക നഷ്ടപരിഹാരമായി നല്‍കാന്‍ വിധി വന്നിരിക്കുന്നത്. സ്വാതി അഗര്‍വാള്‍ എന്നയാള്‍ക്ക് നല്‍കിയ വാഹനത്തില്‍ തകരാറുണ്ടെന്ന് കണ്ടിട്ടും പരിഹരിച്ച് നല്‍കാത്തതിനും മറ്റുമായാണ് നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും വ്യവഹാര ചാര്‍ജായി 25,000 രൂപയും നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്.


റിപ്പോര്‍ട്ട് അനുസരിച്ച്, 2021 മാര്‍ച്ചില്‍ ഡെലിവറിയെടുത്ത ഹ്യുണ്ടായി i20 കാര്‍ ഉപയോഗിച്ച് ഒരു മാസത്തിനുള്ളില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ സിസ്റ്റത്തിലെ തകരാറുകള്‍ ഉടമ ശ്രദ്ധിച്ചു. സിസ്റ്റം കൃത്യമായി പ്രവര്‍ത്തിക്കാത്തതും ഡിസ്‌കണക്റ്റാവുകയും ചെയ്യുന്നത് പതിവായിരുന്നു. മാത്രമല്ല ആപ്പിള്‍ കാര്‍പ്ലേ ഉപയോഗിക്കുമ്പോള്‍ നാവിഗേഷന്‍, ഫോണ്‍ കോളുകള്‍ എന്നിവയിലും തടസങ്ങളുണ്ടാവുന്നത് ഉടമയുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി.

തുടര്‍ന്ന് ഡീലര്‍ഷിപ്പിനെ ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന്റെ ഉടമയായ സ്വാതി പരാതിയില്‍ ചൂണ്ടിക്കാട്ടി. പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡീലര്‍ഷിപ്പില്‍ നിന്ന് നിരവധി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയും തകരാര്‍ പരിഹരിക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹ്യുണ്ടായി ഡീലര്‍ഷിപ്പിനും കമ്പനിക്കുമെതിരെ കേസ് കൊടുക്കാന്‍ അവര്‍ തീരുമാനിച്ചത്.

അപ്‌ഗ്രേഡുചെയ്ത സിസ്റ്റം iOSഅധിഷ്ഠിത ഫോണുകളുമായി പൊരുത്തപ്പെടണമെന്നും വിധി വന്ന തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച് ഉടമയ്ക്ക് വാഹനം തിരികെ നല്‍കണമെന്നും ബെംഗളൂരു അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ തീയതിക്കുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഉടമയ്ക്ക് പുതിയ കാര്‍ നല്‍കേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Content Highlights:hyundai dealership compensation faulty apple carplay



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago