തെറ്റിദ്ധരിപ്പിക്കലും തെറ്റായ പ്രചാരണവും അവഗണിക്കുക: സുന്നി നേതാക്കള്‍
കോഴിക്കോട് : സമുന്നതരായ നേതാക്കളെ സമൂഹമധ്യത്തില്‍ അവമതിക്കുകയെന്ന ലക്ഷ്യത്തോടെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുന്ന പ്രതിയോഗികളുടെ കെണിയില്‍ വീഴരുതെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും അവഗണിക്കണമെന്നും സുന്നി സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറര്‍ എ.എം പരീത് എറണാംകുളം, വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, ജംഇയ്യത്തുല്‍ ഖുതബ സംസ്ഥാന ട്രഷറര്‍ സുലൈമാന്‍ ദാരിമി ഏലംകുളം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, ട്രഷറര്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം പറഞ്ഞത്.
ചില മുസ് ലിം യുവാക്കളില്‍ തീവ്രവാദ ചിന്തകള്‍ നാമ്പെടുത്ത കാലത്തു തന്നെ അതിനെതിരെ ശക്തമായ ക്യാമ്പയിന്‍ നടത്തി മുസ് ലിം യുവാക്കളെ സമാധാനത്തിന്റെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തിയ പ്രസ്ഥാനത്തിന്റെ നായകനാണ് സത്താര്‍ പന്തലൂര്‍. പ്രസംഗത്തില്‍ തികച്ചും ആലങ്കാരിക പ്രയോഗമായി പറഞ്ഞ ഒരു വാക്ക് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥതലം ഉള്‍ക്കൊള്ളാതെയാണ് ചിലര്‍ ദുഷ്പ്രചാരണം ആരംഭിച്ചത്. മുസ് ലിം സമുദായത്തില്‍ എക്കാലവും ഭിന്നതയും കുഴപ്പവുമുണ്ടാക്കിയ ചില കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്ന് നാം തിരിച്ചറിയണം. അതിനെ ഇതര മതസ്ഥര്‍ ക്കെതിരെയുള്ള പ്രചാരണമായും മറ്റും തെറ്റിദ്ധരിപ്പിക്കുന്നതിന് കൂട്ടു നിന്നവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കലും തെറ്റായ പ്രചാരണവും അവഗണിക്കുക: സുന്നി നേതാക്കള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."