HOME
DETAILS

കൂടുതല്‍ സുരക്ഷ; 'വണ്‍ ടൈം' ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ ക്രോം

  
backup
January 17 2024 | 14:01 PM

googlechromelatestinfotoda

'വണ്‍ ടൈം' ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍

ഇനി എല്ലാം കൂടുതല്‍ സുരക്ഷിതമാകും. 'വണ്‍ ടൈം' പെര്‍മിഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ ക്രോം. ഇനി മുതല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് 'അലോ' കൂടാതെ 'വണ്‍ ടൈം' എന്നൊരു ഓപ്ഷന്‍ കൂടി കാണിക്കും. ഈ ഓപ്ഷന്‍ വഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡിവൈസില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന സൈറ്റുകള്‍ സംബന്ധിച്ച് കൂടുതല്‍ നിയന്ത്രണം വരുത്താനാകുമെന്ന് ക്രോം അറിയിച്ചു.

ഇപ്പോള്‍ ഒരു വെബ്‌സൈറ്റ് നിങ്ങളുടെ ലൊക്കേഷന്‍, ക്യാമറ അല്ലെങ്കില്‍ മൈക്രോഫോണ്‍ പോലുള്ള ഫീച്ചറുകളിലേക്ക് ആക്‌സസ് അഭ്യര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ എല്ലായ്‌പ്പോഴും ആക്‌സസ് അനുവദിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായും ബ്ലോക്ക് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. പുതിയ വണ്‍ ടൈം ഫീച്ചര്‍ ഇനി മുതല്‍ മൂന്നാമത് ഒരു ഓപ്ഷനായി ഇക്കൂട്ടത്തിലുണ്ടാകും. ഇതനുസരിച്ച് ബ്രൗസിങ്ങിന് താല്ക്കാലിക അനുമതി നല്‍കാനാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍, ആപ്പ് പെര്‍മിഷന്‍ നല്‍കുന്നതിനു സമാനമായാണ് ക്രോമിലെ പെര്‍മിഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

മറ്റ് ക്രോം അധിഷ്ഠിത ബ്രൗസറുകളിലും സമാന ഫീച്ചര്‍ ഭാവിയില്‍ ഉണ്ടായേക്കാം. ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഹിഡനായി ഉപയോഗിക്കുന്ന ആപ്പുകളെ, കണ്ടെത്തുകയും ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുന്ന ഫീച്ചറുകള്‍ അടുത്തിടെ ആന്‍ഡ്രോയിഡ് തങ്ങളുടെ പുതിയ പതിപ്പുകളില്‍ കൊണ്ടുവന്നിരുന്നു. പുതിയ വണ്‍ ടൈം പെര്‍മിഷന്‍ ഫീച്ചര്‍ മറ്റൊരു സുരക്ഷ ഫീച്ചറായാണ് അവതരിപ്പിക്കുന്നത്. വണ്‍ ടൈം പെര്‍മിഷന്‍ ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചര്‍ ഇതുവരെ പൂര്‍ണ്ണമായും ആക്ടീവായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലിസ് 

Kerala
  •  17 days ago
No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  17 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  17 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  17 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago