സമസ്ത 100ാം വാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനം: നാടെങ്ങും പതാകദിനം ആചരിച്ചു
സമസ്ത 100ാം വാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനം: നാടെങ്ങും പതാകദിനം ആചരിച്ചു
കോഴിക്കോട്: ഈ മാസം 28ന് ബംഗ്ലൂരു പാലസ് ഗ്രൗണ്ടില്‍ ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നാടെങ്ങും പതാകദിനം ആചരിച്ചു. മഹല്ലുകള്‍, മദ്‌റസകള്‍, യൂണിറ്റ് തലങ്ങളില്‍ നടന്ന പതാക ദിനത്തിന് ഖാസി, ഖത്തീബ്, കമ്മിറ്റി ഭാരവാഹികള്‍, സംഘടന പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. പതാക ദിനത്തോടനുബന്ധിച്ച് ജുമുഅക്ക് ശേഷം മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടന്ന കൂട്ട ഖബ്ര്! സിയാറത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി.
2026ല്‍ നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ ഉദ്ഘാടന മഹാസമ്മേളനമാണ് ബംഗ്ലൂരിലെ പാലസ് ഗ്രൗണ്ടില്‍ ജനുവരി 28ന് നടക്കുന്നത്. സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള പ്രവര്‍ത്തിലാണ് എങ്ങും. കേരളത്തിന് പുറത്ത് നടക്കുന്ന ഈ സമ്മേളനം വലിയ താല്‍പര്യത്തോടെയാണ് സമൂഹം ഉറ്റു നോക്കുന്നത്. കര്‍ണാടക ഭരണകൂടവും വലിയ പിന്തുണയാണ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്നത്. കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് വാഹനങ്ങള്‍ ഇതിനകം ബുക്ക് ചെയ്ത് കഴിഞ്ഞു. ബംഗ്ലൂരിലെ ഏറ്റവും വലിയ നഗരിയായ പാലസ് ഗ്രൗണ്ടില്‍ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍.
കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പി.എം അബ്ദുസ്സലാം ബാഖവി, ശൈഖ് പള്ളി ഇമാം അബ്ദുല്‍ഗഫാര്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. സമസ്ത ബുക്ക് ഡിപ്പോ, സുപ്രഭാതം, എസ്.എന്‍.ഇ.സി, ഇമദ്‌റസ ജീവനക്കാര്‍ സന്നിഹിതരായി. ചേളാരി സമസ്താലയത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് പതാക ഉയര്‍ത്തി. സമസ്ത വിദ്യാഭ്യാസ ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.കെ.ജെ.എം.സി.സി അസി.മാനേജര്‍ ബിന്‍യാമിന്‍ ഹുദവി നേതൃത്വം നല്‍കി. ചടങ്ങില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ ജീവനക്കാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."