കണ്ടല ബാങ്ക് ക്രമക്കേട്: ആറ് പ്രതികള്‍ക്കെതിരെ ആദ്യഘട്ട കുറ്റപത്രം
ആറ് പ്രതികള്‍ക്കെതിരെ ആദ്യഘട്ട കുറ്റപത്രം
തൃശൂര്‍: കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ആറ് പ്രതികള്‍ക്കെതിരേ ആദ്യഘട്ട കുറ്റപത്രം. സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്‍ മകന്‍ അഖില്‍ രണ്ട് പെണ്‍മക്കള്‍ അടക്കം ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
എന്‍ ഭാസുരാംഗന്‍ ബെനാമി പേരില്‍ 51 കോടി രൂപ വായ്പ തട്ടിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കണ്ടല ബാങ്കില്‍ നിന്ന് കോടികള്‍ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുന്‍ പ്രസിഡന്റ് എന്‍ ബാസുരാംഗനും കുടുംബവും കരുവന്നൂര്‍ മാതൃകയില്‍ നടത്തിയ വഴിവിട്ട ഇടപെടലിന്റെ വിവരം ഇഡിയ്ക്ക് ലഭിച്ചത്.
ബാങ്കില്‍ നിന്ന് ലോണ്‍ തട്ടാന്‍ ഭാസുരാംഗന് ബെനാമി അക്കൗണ്ടുകളുണ്ടായിരുന്നു. ശ്രീജിത്, അജിത് എന്നീ പേരിലുള്ളത് ബെനാമി അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്. കൃത്യമായ ഈടുകളൊന്നുമില്ലാതെ ഈ അക്കൗണ്ടുവഴി 51 കോടി രൂപയുടെ വായ്പ നല്‍കി. വര്‍ഷങ്ങളായി തിരിച്ചടവ് മുടങ്ങിയിട്ടും ഈ ലോണ്‍ വിവരം സഹകരണ ജോ. റജിസ്ട്രാര്‍ക്ക് കൈമാറരുതെന്ന് ഭാസുരാംഗന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."