ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്ത് ജപ്പാന്റെ 'സ്ലിം' ദൗത്യം; ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം
ടോക്കിയോ: ജപ്പാന്റെ ചാന്ദ്രദൗത്യം സ്ലിം ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ജപ്പാന്റെ ആദ്യ ചന്ദ്രദൗത്യമാണ് സ്ലിം( സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍). ഇതോടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍മാറി.ചന്ദ്രനിലെ കടല്‍ എന്നു വിശേഷിപ്പിക്കുന്ന മെയര്‍ നെക്ടാരിസിനു സമീപമാണു പേടകം ഇറങ്ങിയത്.
2023 സെപ്റ്റംബര്‍ ഏഴിന് തെക്കന്‍ ജപ്പാനിലെ തനേഗാഷിമ സ്‌പേസ് സെന്ററില്‍നിന്നു തദ്ദേശീയമായ എച്ച്‌ഐഐഎ റോക്കറ്റിലാണ് സ്ലിം വിക്ഷേപിച്ചത്. മോശം കാലാവസ്ഥമൂലം നേരത്തേ 3 തവണ മാറ്റിവച്ചശേഷമായിരുന്നു വിക്ഷേപണം.ജപ്പാന്‍, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ സംയുക്ത പദ്ധതിയായ എക്‌സ്‌റേ ഇമേജിങ് ആന്‍ഡ് സ്‌പെക്ട്രോസ്‌കോപി മിഷന്‍ ഉപഗ്രഹവും റോക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിദൂരപ്രപഞ്ചത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ദൂരദര്‍ശിനി അടങ്ങിയ സംവിധാനമാണിത്. 10 കോടി യുഎസ് ഡോളര്‍ (ഏകദേശം 832 കോടി രൂപ) ആണു ദൗത്യത്തിന്റെ ചെലവ്.
Content Highlights:japans slim mission landed on moon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."