HOME
DETAILS

നാലാം തൂണിന്റെ നൈതികത ഇല്ലാതാവുകയോ

  
backup
January 19 2024 | 17:01 PM

the-ethics-of-the-fourth-pillar-are-gone


സമകാലിക ജനാധിപത്യ രാജ്യങ്ങളിൽ മാധ്യമങ്ങളുടെ സ്വാധീനവും ജനകീയതയും കേന്ദ്രീകരണവും ഒരളവോളം ഭരണകൂടങ്ങൾക്ക് മുന്നിലെ തിരുത്തൽ ശക്തിയായി മാറിയിട്ടുണ്ട്. ഏറെ പ്രതിസന്ധികൾ നേരിട്ടുകൊണ്ടുതന്നെയാണ് ആഗോളതലത്തിലെ പലമാധ്യമങ്ങളും ദൗത്യം നിറവേറ്റുന്നത്. എന്നാൽ അതിൽ നിന്നെല്ലാം ഭിന്നമായ പാതയാണ് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയിൽ ഇന്ത്യൻ മാധ്യമങ്ങളിലെ ഭൂരിപക്ഷവും പിന്തുടരുന്നത്. വാർത്ത അഥവാ വിവരം അറിയിക്കുക എന്ന അടിസ്ഥാന തത്വത്തിൽനിന്ന് ബഹുദൂരം മാറി, സ്ഥാപിത താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങളിലേറെയും മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണകൂടത്തിന്റെ, സാമ്പത്തിക ശക്തികളുടെ വാഴ്ത്തുപാട്ടുകാരായി മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ് ഇന്ന് ഇന്ത്യയിൽ കാണാനാകുന്നത്. തങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യകരങ്ങളുടെ പ്രതിച്ഛായാ നിർമിതിക്ക് "സ്റ്റോറികൾ മെനയേണ്ട' ഗതികേടിലാണ് പലരും. ഇത്തരമൊരു ഘട്ടത്തിലെങ്കിലും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പൊതുസമൂഹത്തിന്റെ താൽപര്യം എന്ത് എന്ന ചോദ്യത്തിന് മാധ്യമങ്ങൾ ഉത്തരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


കുറച്ച് ദിവസങ്ങളായി രാജ്യത്തെ മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും അയോധ്യാ പ്രതിഷ്ഠാചടങ്ങിന്റെ വാർത്തകൾക്കും സചിത്ര ലേഖനങ്ങൾക്കും വിഡിയോ സ്‌റ്റോറികൾക്കും വേണ്ടിയാണ് തങ്ങളുടെ ഇടത്തിന്റെ 99 ശതമാനവും നീക്കിവയ്ക്കുന്നത്. അയോധ്യ വാർത്തകളിലിടം നേടുന്നതിനോ പ്രാധാന്യത്തോടെ വിന്യസിക്കുന്നതിനോ ആരും എതിരല്ല. അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ അത് നൽകുകയും വേണം. എന്നാൽ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന മറ്റനേകം വിഷയങ്ങൾക്ക് ഒരുശതമാനംപോലും ഇടം നീക്കിവയ്ക്കാത്ത നടപടിയെ വിമർശിക്കാതെ വയ്യ. രാജ്യത്തെ കർഷകർ നേരിടുന്ന പ്രതിസന്ധികളോ മണിപ്പൂരിൽ സകലസീമകളും ലംഘിച്ച് ഇരുവിഭാഗവും നിയമം കൈയിലെടുത്ത്

സമാന്തര സേനകളെപ്പോലെ മനുഷ്യരെ വെടിവച്ച് കൊല്ലുന്നതോ അതിർത്തിയിൽ ആവർത്തിക്കുന്ന ഭീകരസാന്നിധ്യത്തെക്കുറിച്ചോ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരുടെ ജീവിതയാഥാർഥ്യത്തെപ്പറ്റിയോ മാധ്യമങ്ങൾ ആകുലപ്പെടാത്തതാണ് അമ്പരപ്പിക്കുന്നത്. അനേകകോടി ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളേക്കാൾ മോദി മഹാത്മ്യം വിളമ്പുന്ന പരസ്യലേഖനങ്ങളായി വാർത്തകൾ മാറിപ്പോകുന്ന ദുരവസ്ഥ മാധ്യമ നൈതികതയ്ക്ക് വിരുദ്ധമാണ്. ഭരണകൂടത്തെ പ്രീതിപ്പെടുത്തി, അവരുടെ അഭിലാഷങ്ങൾക്കൊത്ത് നിലപാട് സ്വീകരിക്കുമ്പോൾ നാലാം തൂണിന്റെ മഹത്വം മാധ്യമങ്ങൾ മറന്നുപോകുന്നതിലാണ് പരിഭവം.


സമൂഹത്തിന് ഗുണപരമോ തിരുത്തൽപ്രേരകമോ വിജ്ഞാനപ്രദമോ ആയ വിവരങ്ങളുടെ പങ്കുവയ്ക്കലാണ് മാധ്യമങ്ങളുടെ പ്രഥ മദൗത്യം. എന്നാൽ, വർത്തമാനകാല ഇന്ത്യയിലെ മാധ്യമശൈലികൾ വീക്ഷിക്കുന്ന ഏതൊരാൾക്കും ചില ആകുലതകൾ ഉണ്ടാവുന്നത് സ്വാഭാവികം. മതവും ജാതിയും സമുദായ താൽപര്യങ്ങളും വാർത്താ റൂമുകളിലെ പ്രധാന കസേരകളിൽ വിഹരിക്കുന്ന കാലത്ത് നിഷ്പക്ഷമെന്ന വാക്കിന് തെല്ലും കനമില്ലാതെ പോകുന്നു. സ്വയം വിമർശനപരമായി കാര്യങ്ങളെ കാണാനോ വിശകലനാധിഷ്ഠിതമായി വിവരങ്ങൾ പങ്കുവയ്ക്കാനോ മാധ്യമങ്ങൾക്ക് കഴിയാതെപോകുന്നത് വലിയ സങ്കടം തന്നെയാണ്.


അടിയന്തരാവസ്ഥയിൽ പത്രങ്ങൾക്കും ആനുകാലികങ്ങൾക്കും എതിരായി ഇന്ദിരാഗാന്ധി സ്വീകരിച്ച നടപടിയെക്കുറിച്ച് കടുത്ത വിമർശനമുന്നയിച്ചവരാണ് ഇന്ത്യയിലെ പ്രതിപക്ഷവും സ്വതന്ത്ര മാധ്യമങ്ങളും. എന്നാൽ നാലു പതിറ്റാണ്ടുകൾക്കിപ്പുറം അതിലും ഭീകരമായ ഇടപെടലുകളാണ് മാധ്യമലോകം നേരിടുന്നത് എന്ന് പരസ്യമായി പറയാൻപോലും പലർക്കും ആവുന്നില്ല. നേരിട്ട് ഉത്തരവിട്ടോ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലോ അല്ല മോദിഭരണകൂടം മാധ്യമങ്ങളെ വരുതിക്ക് നിർത്തിയിട്ടുള്ളത്. മറിച്ച് ഭീഷണിയിലൂടെയും പണാധികാരത്തിലൂടെയും കീഴ്‌പ്പെടുത്തി,

ചൊൽപ്പടിക്ക് നിർത്തിയിരിക്കുകയാണ്. സർക്കാരിന് ഇഷ്ടമല്ലാത്ത വിവരങ്ങളോ വസ്തുതകളോ പുറത്തറിയിക്കാൻ മിക്ക ദേശീയമാധ്യമങ്ങളും മടികാണിക്കുന്നത് ഭയപ്പാടുകൊണ്ടാണ്. സാമ്പത്തികമായും നിയമപരമായും എന്തിന് മതപരമായും ഒതുക്കിനിർത്താൻ ഭരണനേതൃത്വത്തിന് അറിയാം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും മാധ്യമങ്ങളെ ഭയപ്പെടുത്തി നിർത്തുന്നത് സാധാരണയായി മാറിയിരിക്കുന്നു.


ഭരണകൂടത്തിന്റെ ഉച്ചഭാഷിണിയായി മാറാത്ത മാധ്യമങ്ങളെ വിലക്കെടുക്കാൻ പലരീതികളും ഉപയോഗിക്കുന്നത് രാജ്യം കണ്ടുകഴിഞ്ഞു. അതിനും വഴങ്ങാതെ, നട്ടെല്ലു വളയ്ക്കാതെ നിന്നവരെ സാമ്പത്തികമായി ഞെരുക്കി ഒടുവിൽ മാധ്യമസ്ഥാപനംതന്നെ അദാനിമാരുടെ കൈകളിലെത്തുന്നതിനും നാട് സാക്ഷിയായി. ഉറച്ച നിലപാടോടെ നിലകൊണ്ട എൻ.ഡി.ടി.വിയെ ശ്വാസം മുട്ടിച്ച് ഒടുവിൽ അദാനിക്ക് വിലക്കെടുക്കാൻ പറ്റി.

രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ ഇൻഡോ ഏഷ്യൻ ന്യൂസ് സർവിസിന്റെ ഓഹരി പങ്കാളിത്തം 76 ശതമാനമാക്കി ഉയർത്തിയതോടെ അവിടെയും അദാനിയുടെ സ്വാധീനം ഉറപ്പിച്ചു. രാജ്യത്തെ വ്യവസായ ഭീമൻമാരായ റിലയൻസും മാധ്യമമേഖലയിലെ കുത്തക നേടാനുള്ള തീവ്രശ്രമത്തിലാണ്.

ഫലത്തിൽ കേന്ദ്രസർക്കാരുമായി ചങ്ങാത്തമുള്ള വൻ സാമ്പത്തിക ശക്തികളുടെ കരങ്ങളിലേക്ക് മാധ്യമങ്ങൾ ഒന്നൊന്നായി എത്തപ്പെടുകയാണ്. അങ്ങനെ തങ്ങളുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം മാധ്യമങ്ങളെ സൃഷ്ടിച്ചെടുക്കാൻ 2014 മുതൽ നടത്തുന്ന തന്ത്രപരമായ നീക്കത്തിലൂടെ കേന്ദ്രഭരണ നേതൃത്വത്തിന് കഴിഞ്ഞു എന്നതാണ് യാഥാർഥ്യം.


ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ഒരു പോരാട്ടത്തിന്റെ ചരിത്രംകൂടിയുണ്ട്. അത് സ്വാതന്ത്ര്യസമരകാലം തൊട്ട് മനുഷ്യപക്ഷത്തിന്റെ നാവായി മാറിയ ചരിത്രമാണ്. ഏറ്റക്കുറച്ചിലുണ്ടാവുമെങ്കിലും വിശ്വാസ്യതയും സത്യസന്ധതയും വിറ്റുകാശാക്കിയ ചരിത്രമായിരുന്നില്ല നമ്മുടെ പൂർവകാലം. എന്നാൽ, ആ ചരിത്രത്തിന് വിരുദ്ധമായ നാൾവഴികളാണ് സമീപകാല ഇന്ത്യൻ മാധ്യമമേഖല കാട്ടിത്തരുന്നത്. അത് പക്ഷേ, ആത്യന്തികമായി നാലാംതൂണിന്റെ അടിത്തറ മാ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

Kerala
  •  21 days ago
No Image

പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; കേസ്

Kerala
  •  21 days ago
No Image

പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  21 days ago
No Image

ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍

Kerala
  •  21 days ago
No Image

മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍

International
  •  21 days ago
No Image

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം

International
  •  21 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്

Kerala
  •  21 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം

Kerala
  •  21 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും

crime
  •  21 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Kerala
  •  21 days ago