HOME
DETAILS

ബാബരി: മിത്തും വസ്തുതയും

  
backup
January 19, 2024 | 5:56 PM

babri-myth-and-fact

കെ.എ സലിം

ബാബരി മസ്ജിദ് തകർത്ത 1992 ഡിസംബറിലെ ദുഃഖദിനത്തെക്കുറിച്ച് പുതിയ തലമുറ അറിയണമെന്നില്ല. രാജ്യം മരവിച്ചുപോയ തുടർന്നുള്ള ദിവസങ്ങളെക്കുറിച്ചും അറിയില്ല. ആയിരക്കണക്കിന് നിരപരാധികളെ കൊന്നുതള്ളിയ അയോധ്യയിലെയും പരിസരങ്ങളിലെയും രാജ്യത്തെ മറ്റുഭാഗങ്ങളിലെയും കലാപങ്ങളെക്കുറിച്ചും പുതിയ തലമുറയ്ക്കറിയില്ല. അയോധ്യയ്‌ക്കൊപ്പം ബോംബെയും ഭഗൽപൂരും സൂറത്തുമെല്ലാം നിന്നുകത്തി. സൂറത്തിൽ ഹിന്ദുത്വർ മുസ് ലിം സ്ത്രീകളെ ബലാത്സംഗം ചെയ്ത്, അത് കാമറയിൽ പകർത്തി. അനിഷ്ടസംഭവങ്ങൾ കുറവെങ്കിലും കേരളവും മരവിച്ചുനിന്നു. ബാബരി മസ്ജിദ് ഒരുനാൾ ആൾക്കൂട്ടമെത്തി തച്ചുതകർക്കുകയല്ല ചെയ്തത്. വർഷങ്ങൾ നീണ്ട ആസൂത്രണവും പരിശീലനവുമുണ്ടായിരുന്നു. 500 വർഷത്തിലധികം നീണ്ട പോരാട്ടത്തിന് അവസാനമെന്ന് വിശ്വഹിന്ദു പരിഷത്ത് അവകാശപ്പെടുന്നത് കള്ളമാണ്.


ശ്രീരാമൻ ജനിച്ചത് അയോധ്യയിലാണെന്ന് മാത്രമേ ഐതിഹ്യമുണ്ടായിരുന്നുള്ളൂ. ബാബരി ഭൂമിക്കടുത്താണെന്ന് ഒരുവിഭാഗം വിശ്വസിച്ചിരുന്നു. എന്നാൽ, ബാബരി മസ്ജിദ് നിന്നിടത്താണ് ശ്രീരാമൻ ജനിച്ചതെന്ന് അയോധ്യയിൽ ആരും വിശ്വസിച്ചിരുന്നില്ല. രാമൻ ജനിച്ചത് ബാബരി പള്ളിക്കുള്ളിലാണെന്നും പള്ളി നിർമിച്ചത് ക്ഷേത്രം തകർത്താണെന്നുമുള്ള വാദം സംഘ്പരിവാർ പിന്നീട് കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. ബാബരിക്കുള്ളിലാണ് സീതയുടെ അടുക്കളയെന്ന വാദവും കള്ളമാണ്. ഇതാണ് സീതയുടെ അടുക്കളയെന്ന ബോർഡുമായി അയോധ്യയിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. രാമന്മഭൂമിയെന്നവകാശപ്പെടുന്ന നിരവധി ക്ഷേത്രങ്ങളും അയോധ്യയിലുണ്ടായിരുന്നു.
ചരിത്രകാരന്മാരും ബുദ്ധിജീവികളും ചോദ്യം ചെയ്യുന്ന, 2003ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പള്ളി പണിതത് ക്ഷേത്രം തകർത്താണെന്ന വാദം ശക്തിപ്പെട്ടത്.

ലൈംസുർക്കിയും ചുണ്ണാമ്പും കൊണ്ടുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങളായിരുന്നുവത്രെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ബാബരി മസ്ജിദിനടിയിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത്. നാലു തൂണുകളെ അടിസ്ഥാനപ്പെടുത്തിയുള്ള നിർമാണരീതിയായിരുന്നു സ്വീകരിച്ചിരുന്നത്. ഇത് ക്ഷേത്ര നിർമാണരീതിയാണെന്ന വസ്തുതയ്ക്ക് നിരക്കാത്ത നിഗമനത്തിലെത്തുകയായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.
എന്നാൽ ചരിത്രകാരന്മാരായ റൊമീലാ ഥാപ്പർ, ഇർഫാൻ ഹബീബ് തുടങ്ങിയവർ ഈ നിഗമനത്തെ ചോദ്യം ചെയ്യുന്നുണ്ട്. ലൈംസുർക്കിയും ചുണ്ണാമ്പും ഉപയോഗിച്ചുള്ള നിർമാണരീതി ഇന്ത്യയിലേക്ക് കൊണ്ടുവന്നതുതന്നെ മുസ് ലിംകളാണ്.

തൂണുകളെ അടിസ്ഥാനപ്പെടുത്തിയുള്ള നിർമാണങ്ങൾ മുസ് ലിം ഭരണകാലത്തും നിലനിന്നിരുന്നു. അതേസമയം, ക്ഷേത്രത്തിന്റെ അവശിഷ്ടമെന്നവകാശപ്പെടുന്ന കല്ലുകളിലെ ലിഖിതങ്ങൾ എന്തായിരുന്നുവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വെളിപ്പെടുത്തിയില്ല. തെളിവുകൾ നിഷ്പക്ഷ ചരിത്രകാരന്മാർക്കും ആർക്കിയോളജിസ്റ്റുകൾക്കും പഠനത്തിന് ലഭ്യമാക്കണമെന്ന ആവശ്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിഗണിച്ചില്ല. പള്ളിക്കടിയിൽ കണ്ടെത്തിയ മറ്റൊന്ന് ഏതാനും മൃഗങ്ങളുടെ എല്ലുകളുടെ അവശിഷ്ടങ്ങളാണ്. ഒപ്പം മനുഷ്യരുടെ എല്ലുകളും കണ്ടെത്തി. ക്ഷേത്രത്തിൽ ഇങ്ങനെ മനുഷ്യരുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ വരാനിടയില്ല.

ഉദ്ഖനനത്തിൽ കണ്ടെത്തിയ ചുട്ട ഇഷ്ടികയുടെ ഘടന പുരാതനക്ഷേത്രത്തിന്റെ പുരാവസ്തു അവശിഷ്ടമല്ലെന്നു കുരുക്ഷേത്ര യൂനിവേഴ്സിറ്റിയിലെ ഡീനും ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് അംഗവുമായ പ്രഫ. സൂരജ് ബെൻ ചൂണ്ടിക്കാട്ടിയിരുന്നു. അതൊരു സാധാരണ കാലിത്തൊഴുത്തോ താമസസ്ഥലമോ ആയിരിക്കാനാണ് സാധ്യതയെന്ന് അവശിഷ്ടങ്ങൾ തെളിയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇന്നും അയോധ്യയിലും പരിസരത്തും കാണുന്ന ഷെഡുകൾക്കു സമാനമാണിവ. ബാബരിമസ്ജിദിനു തെക്ക്, പുറം ചുവരിനു സമീപം കിടങ്ങു കുഴിച്ചപ്പോൾ കണ്ടെത്തിയ ചുട്ട ഇഷ്ടികകളുടെ കെട്ടിടത്തിന്റെ കാലവും 16ാം നൂറ്റാണ്ടിൽ ബാബരി പള്ളി പണിതകാലവും തമ്മിൽ ഏതാണ്ട് രണ്ടുനൂറ്റാണ്ടിന്റെ വിടവുണ്ടായിരുന്നു. ചൂടുഇഷ്ടികരൂപം അവസാനിക്കുന്നിടത്ത് ഇസ് ലാമിക ചിഹ്നങ്ങളുള്ള മിനുക്കുപാത്രം കണ്ടെത്തി. ബാബരി മസ്ജിദിനകത്തെ തൂണുകൾ കസൗടി കല്ലുകളാണെന്നാണ് വിശ്വഹിന്ദുപരിഷത്ത് അവകാശപ്പെട്ടിരുന്നത്. എന്നാൽ തുടർന്നു നടത്തിയ പഠനത്തിൽ ഇത് തെറ്റാണെന്ന് കണ്ടെത്തി.

ബാബരി മസ്ജിദ് പ്രദേശത്തുനിന്ന് രണ്ടു കിലോമീറ്റർ അർധവ്യാസത്തിൽ നിരവധി സ്ഥാനങ്ങളിൽ ബനാറസ് ഹിന്ദു സർവകലാശാല ഉദ്ഖനന-ഗവേഷണ പഠനങ്ങൾ നടത്തിയപ്പോൾ എ.ഡി 13 മുതൽ 16 വരെയുള്ള മധ്യകാലഘട്ടവുമായി ബന്ധപ്പെട്ട ഇസ് ലാമിക ചില്ലുപാത്രങ്ങളുള്ള ആറു തട്ടുകൾ കണ്ടെത്താൻ കഴിഞ്ഞു. മസ്ജിദ് നിലവിൽ വരുന്നതിനുമുമ്പുള്ള കാലഘട്ടത്തിൽ ഈ പ്രദേശത്ത് മുസ് ലിം ജനവാസം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ ലഭിച്ചതായി ഡൽഹി സർവകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകൻ ഡി.എൻ ഝാ ചൂണ്ടിക്കാട്ടിയിരുന്നു. സത്യസന്ധമായ അന്വേഷണത്തിൽ ലഭ്യമാവുന്ന മുഴുവൻ രേഖകളും ചരിത്രാവശിഷ്ടങ്ങളും ബാബരി മസ്ജിദ് ക്ഷേത്രമായിരുന്നുവെന്ന വാദത്തെയും അവിടം രാമജന്മഭൂമിയാണെന്ന നിഗമനത്തെയും നിരാകരിക്കുകയാണ്.


അതേസമയം, പള്ളിയുടെ ഒരുഭാഗത്തു വിശുദ്ധ ഖുർആനിൽ നിന്നുള്ള ഏതാനും സൂക്തങ്ങളും അതിനു മുകളിൽ പേർഷ്യൻ ഭാഷയിലുള്ള ചില വാക്യങ്ങളും ആലേഖനം ചെയ്യപ്പെട്ടിരുന്നു. മധ്യഭാഗത്ത് മിഹ്റാബിൽ കലിമ രേഖപ്പെടുത്തിയിരുന്നു. പള്ളി തകർത്തതോടെ ഈ തെളിവുകൾ നഷ്ടപ്പെട്ടു. 2010ലെ റിപ്പോർട്ടിനെ ചോദ്യം ചെയ്യുന്നത് സർവേ സംഘത്തിലുണ്ടായിരുന്ന ആർക്കിയോളജിസ്റ്റുകളായ സുപ്രിയ വർമ, ജയ മേനോൻ എന്നിവരാണ്. പള്ളിയുടെ അടിയിൽ ക്ഷേത്രത്തിന്റെ 15 തൂണുകൾ കണ്ടെത്തിയെന്ന വാദം കള്ളമായിരുന്നുവെന്ന് ഇരുവരും പറയുന്നു.

അത് തൂണുകളായിരുന്നില്ല. പൊട്ടിപ്പോയ കല്ലുകളായിരുന്നു. പള്ളിയുടെ അടിയിൽ കുഴിച്ചപ്പോൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ട 12 വസ്തുക്കൾ പള്ളിക്കുള്ളിൽനിന്ന് കണ്ടെത്തിയതായിരുന്നില്ല. അത് പൊളിച്ചിട്ട ബാബരി പള്ളിക്കുള്ളിലായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല അതിനടിയിൽ കണ്ടെത്തിയ പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നേരത്തെ അവിടെ മറ്റൊരു പള്ളി നിലനിന്നിരുന്നുവെന്നതിന്റെ തെളിവാണെന്നും അതിന് മുകളിലാണ് ബാബരി പണിതതെന്നും ഉറപ്പിക്കാനാവുന്നതായിരുന്നു. 1861ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ ഡയരക്ടർ ജനറലായിരുന്ന അലക്‌സാണ്ടർ കണ്ണിങ്ഹാം, ബാബരി പള്ളി വളപ്പിൽ ഉദ്ഘനനം നടത്തിയിരുന്നു. അതിൽ രണ്ടു ബുദ്ധസ്തൂപങ്ങൾ ലഭിച്ചതായാണ് അദ്ദേഹത്തിന്റെ റിപ്പോർട്ടിലുള്ളത്.


1969ൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പുരാവസ്തു വകുപ്പാണ് ബാബരി മസ്ജിദിന് സമീപം രണ്ടാമത്തെ ഖനനം നടത്തിയത്. ഈ ഉദ്ഖനനത്തിൽ നിന്നുള്ള കുറച്ചുരേഖകൾ ഇന്നും നിലനിൽക്കുന്നുണ്ട്. ആദ്യകാല ചരിത്രത്തിലും മധ്യകാലഘട്ടത്തിലും ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നു എന്നാണ് അതിലെ നിഗമനം. 1975 നും 1980 നും ഇടയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അന്നത്തെ ഡയരക്ടർ ജനറലായിരുന്ന ബി.ബി ലാൽ സർവേ നടത്തി. എന്നാൽ അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പറഞ്ഞിരുന്നില്ല. 1988 ആയപ്പോഴേക്കും വിശ്വഹിന്ദു പരിഷത്ത് ബാബരി വിഷയം ഏറ്റെടുത്തു. അതേവർഷം ബി.ബി ലാൽ, 1975നും 1978നും ഇടയിൽ

അയോധ്യയിൽനിന്ന് എടുത്തതും കുഴിച്ചെടുത്തതുമായ സ്തംഭങ്ങളുടെ ഫോട്ടോയെന്ന പേരിൽ ചില ചിത്രങ്ങൾ ആർ.എസ്.എസ് പ്രസിദ്ധീകരണമായ മന്തനിൽ പ്രസിദ്ധീകരിച്ചു. ക്രൊയേഷ്യയിൽ നടന്ന വേൾഡ് ആർക്കിയോളജിക്കൽ കോൺഗ്രസിൽ അദ്ദേഹം ഫോട്ടോ അവതരിപ്പിച്ചു. ഖനനം നടത്തുകയാണെങ്കിൽ, ക്ഷേത്രത്തിന്റെ തെളിവ് അവർ കണ്ടെത്തുമെന്ന് അവകാശപ്പെട്ടു. ഇതോടെയാണ് ബി.ജെ.പി വിഷയം ഏറ്റെടുക്കുന്നതും അത് രാഷ്ട്രീയ ചലനമുണ്ടാക്കുന്നതും.
ബാബരി മസ്ജിദ് നിലനിന്നിടത്താണ് ശ്രീരാമൻ ജനിച്ചതെന്ന വാദം കെട്ടിച്ചമച്ചതാണ്. രാമക്ഷേത്രം തകർത്താണ് ബാബരി മസ്ജിദ് നിർമിച്ചതെന്ന വാദം ഒരു തെളിവുമില്ലാത്ത കള്ളമാണ്. എന്നാൽ, ബാബരി മസ്ജിദ് തകർത്ത് അതേ മണ്ണിലാണ് രാമക്ഷേത്രം ഉയർന്നിരിക്കുന്നതെന്നത് ഈ തലമുറ കണ്ട ഏറ്റവും കഠിനമായ ചരിത്ര യാഥാർഥ്യവും.

(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ നിവേദനം; കോടതിയലക്ഷ്യ നടപടിക്ക് ആവശ്യം

Kerala
  •  4 days ago
No Image

ദുബൈയിലെ അൽ അമർദി സ്ട്രീറ്റിൽ വാഹനാപകടം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  4 days ago
No Image

നാട്ടിലേക്ക് അയക്കുന്ന സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി പ്രവാസികൾ; കാർഗോ രംഗത്ത് വ്യാജന്മാരുടെ അഴിഞ്ഞാട്ടം

Saudi-arabia
  •  4 days ago
No Image

മെസ്സി ഡൽഹിയിലെത്താൻ വൈകി: കാത്തിരുന്ന് മടുത്ത് മോദി; അവസാന നിമിഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Football
  •  4 days ago
No Image

സാമ്പത്തിക സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ദുബൈ; ഫിഷിംഗ്, ക്രിപ്‌റ്റോ തട്ടിപ്പുകൾക്കെതിരെ വ്യാപക കാമ്പയിൻ

uae
  •  4 days ago
No Image

മുന്നണി വിപുലീകരിക്കും; ആരൊക്കെ വരുമെന്ന് പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല'- വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

കാസര്‍കോഡ് തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

Kerala
  •  4 days ago
No Image

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍ 

International
  •  4 days ago
No Image

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി, അന്വേഷണം

Kerala
  •  4 days ago
No Image

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു; വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ കുട്ടികളെ വിളിച്ചുവരുത്തി

Kerala
  •  4 days ago


No Image

'ക്ഷേത്രനടയില്‍ ബാങ്കുവിളി പാടില്ല, പച്ചപ്പള്ളിയും നിസ്‌ക്കാരവും വേണ്ട, കാര്യങ്ങള്‍ കൈവിട്ട് പോവും മുമ്പ് പ്രതികരിക്കുക'  അയ്യപ്പന്‍ വിളക്കുകളിലെ വാവര്‍ പള്ളി മോഡലുകള്‍ക്കെതിരെ കെ.പി ശശികല

Kerala
  •  4 days ago
No Image

നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും

Kerala
  •  4 days ago
No Image

ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 

National
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  4 days ago