കേരള പ്രസ് ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Kerala Press Club elected new office bearers
കുവൈത്ത് സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്ത് വാർഷിക ജനറൽ ബോഡിയും തെരഞ്ഞെടുപ്പും ഫര്‍വാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റില്‍ നടന്നു. പ്രസിഡന്റ് മുനീര്‍ അഹമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹിക്മത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍ കേളോത്ത് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2024-25 വര്‍ഷത്തെ പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. സത്താര്‍ കുന്നില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
പുതിയ ഭാരവാഹികൾ : പ്രസിഡന്‍റ് - സുജിത് സുരേശൻ [ജനം ടി.വി], ജനറല്‍ സെക്രട്ടറി - സലിം കോട്ടയില്‍ [മീഡിയവണ്‍], ട്രഷറർ - ശ്രീജിത്ത് [ദേശാഭിമാനി].
എക്സിക്യൂട്ടീവ് അംഗങ്ങളായി മുനീര്‍ അഹമദ് [വിബ്ജിയോര്‍ ടി.വി], ഹിക്മത്ത് [കൈരളി ടി.വി], അനില്‍ കേളോത്ത് [അമൃത ടി.വി], അസ്‌ലം [ഗള്‍ഫ് മാധ്യമം], സത്താര്‍ കുന്നില്‍ [ഇ-ജാലകം], കൃഷ്ണന്‍ കടലുണ്ടി[വീക്ഷണം], അബ്ദുല്‍ മുനീര്‍ [സുപ്രഭാതം], അബുൽ റസാഖ് [സത്യം ഓൺലൈൻ], സുനീഷ് വേങ്ങര [കേരള വിഷന്‍] എന്നിവരെയും തെരഞ്ഞെടുത്തു. രഘു പേരാമ്പ്ര [കൈരളി ടി.വി], ഷാജഹാന്‍ കൊയിലാണ്ടി [വിബ്ജിയോര്‍ ടി.വി], ജസീല്‍ ചെങ്ങളാന്‍ [മീഡിയവണ്‍] എന്നീവർ ആശംസകൾ നേർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."