ദുരന്തമായി ടാറ്റ മുംബൈ മാരത്തൺ; രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു, 22 പേർ ചികിത്സ തേടി
ദുരന്തമായി ടാറ്റ മുംബൈ മാരത്തൺ; രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു, 22 പേർ ചികിത്സ തേടി
മുംബൈ: ടാറ്റ മുംബൈ മാരത്തണിനിടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. മുംബൈ, കൊൽക്കത്ത സ്വദേശികളാണ് മരിച്ചത്. 22 പേരെ നിർജലീകരണവും മറ്റ് കാരണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആസാദ് മൈതാൻ സ്റ്റേഷൻ കേസെടുത്തു.
മുംബൈയിൽ നിന്നുള്ള രാജേന്ദ്ര ബോറ (74), കൊൽക്കത്തയിൽ നിന്നുള്ള സുവ്രദീപ് ബാനർജി (40) എന്നിവരാണ് മരിച്ചത്. സോഫ്റ്റ്വെയർ എഞ്ചിനീയറായ സുവ്രദീപ് ബാനർജി, ഹാജി അലി ജംഗ്ഷനു സമീപമാണ് കുഴഞ്ഞുവീണത്. മറൈൻ ഡ്രൈവിന് സമീപമാണ് രാജേന്ദ്ര ബോറ വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഷ്യയിലെ പ്രീമിയർ റണ്ണിംഗ് ഇവന്റ് എന്നറിയപ്പെടുന്ന പ്രശസ്തമായ ടാറ്റ മുംബൈ മാരത്തണിന്റെ (TMM) 19-ാമത് എഡിഷൻ ജനുവരി 21 ന് പുലർച്ചെയാണ് ആരംഭിച്ചത്. ഈ വർഷം, ഏകദേശം 59,000 ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) നിന്നാണ് മാരത്തൺ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."